തിരുവനന്തപുരം: അശ്രദ്ധമായി വാഹനമോടിക്കുന്ന സ്വിറ്റ് ബസിലെ ഡ്രൈവർമാർക്ക് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ താക്കീത്.
സ്വിഫ്റ്റ് ബസ് ഡ്രൈവർമാർ അശ്രദ്ധമായാണ് വാഹനം ഓടിക്കുന്നത്. അവർക്ക് പ്രത്യേക പരിശീലനം നല്‍കാൻ ഉദ്ദേശിക്കുന്നുണ്ട്. സ്വിഫ്റ്റ് ബസ് ഡ്രൈവർമാർ കൂടുതല്‍ അപകടം ഉണ്ടാക്കുന്നു, ഡീസല്‍ കത്തിച്ച് തീർക്കുന്നു.
ഇവർ ഓടിക്കുമ്പോള്‍ മൈലേജ് കുറവാണ്. ഇത് തടയാൻ പുതിയ പദ്ധതി തയ്യാറാക്കാൻ ഒരുങ്ങുകയാണ്. പ്രതികാര ബുദ്ധിയോടെ ഡ്രൈവർമാർ വണ്ടിയോടിക്കേണ്ട ആവശ്യമില്ല. ഇലക്‌ട്രിക് ബസുകള്‍ അമിത വേഗത്തില്‍ ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
കെഎസ്‌ആർടിസി ഡ്രൈവർമാർ അശ്രദ്ധമായാണ് വാഹനം ഓടിക്കുന്നതെന്നും അത് ശ്രദ്ധയില്‍ പെട്ടാല്‍ ലൈസൻസ് റദ്ദാക്കാൻ പോലീസിന് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും കെഎസ്‌ആർടിസി റോയല്‍ വ്യൂ ഡബിള്‍ ഡെക്കർ ബസിന്റെ സർവീസ് ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കവെ മന്ത്രി പറഞ്ഞു.
എന്റെ വാഹനത്തില്‍ ക്യാമറ വാങ്ങി വച്ചിട്ടുണ്ട്. ഹെല്‍മറ്റ് ഇല്ലാത്ത യാത്ര, മൂന്നു പേരെ വെച്ചുള്ള ബൈക്ക് യാത്ര തുടങ്ങിയ നിയമലംഘനങ്ങള്‍ എല്ലാം പകർത്തി ആർടിഒയ്ക്ക് കൈമാറും. കെഎസ്‌ആർടിസി ജീവനക്കാരെ കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ആധുനിക ബസ് വാങ്ങാൻ 63 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.'- മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.