സുല്‍ത്താൻബത്തേരി: സംസ്ഥാന അതിർത്തിയായ മുത്തങ്ങയില്‍ വീണ്ടും പൊലീസിന്റെ മയക്കുമരുന്ന് വേട്ട. ഇരുചക്രവാഹനത്തില്‍ ലഹരിക്കടത്ത് നടത്തുകയായിരുന്ന യുവാവിനെ പിടികൂടി.
കോഴിക്കോട് ബേപ്പൂർ അയനിക്കല്‍ ശ്രീസരോജം വീട്ടില്‍ ആദിത്യൻ(26) ആണ് 49.78 ഗ്രാം എം.ഡി.എം.എയുമായി ബത്തേരി പൊലീസും ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് വിരിച്ച 'വല'യില്‍ കുടുങ്ങിയത്.ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ മുത്തങ്ങ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം വാഹന പരിശോധനക്കിടെയാണ് യുവാവ് കുടുങ്ങിയത്. ഇയാള്‍ സഞ്ചരിച്ച കെഎല്‍ 21 യു 7003 എന്ന രജിസ്ട്രേഷനിലുള്ള മോട്ടോർ സൈക്കിളിന്റെ ഹെഡ് ലൈറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു
എം.ഡി.എം.എ കടത്തിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ പതിനഞ്ച് ലക്ഷത്തോളം വില വരുമെന്ന് പൊലീസ് അറിയിച്ചു. പ്രതി ഗുണ്ടല്‍പേട്ട് ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക് വാഹനമോടിച്ചു വരികയായിരുന്നു.വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബത്തേരി സബ് ഇൻസ്പെക്ടർ കെ.കെ. സോബിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.