തിരുവനന്തപുരം: സ്കൂളിലെ ഉച്ചഭക്ഷണ ഇടവേളയില്‍ പത്താം ക്ലാസുകാരനെ പ്ലസ് ടു വിദ്യാര്‍ത്ഥകള്‍ ക്രൂരമായി ആക്രമിച്ചു.കഴുത്തിനും കാലിനുമടക്കം ഗുരുതര പരുക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പള്ളിക്കല്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തിന് ശേഷമുള്ള ഇടവേള സമയത്തായിരുന്നു സംഭവം. ഭക്ഷണം കഴിച്ച ശേഷം ബാത്ത്റൂമിന്റെ സമീപത്തേക്ക് പോയ കുട്ടിയെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ പിന്തുടര്ന്ന് ചെന്ന് മര്‍ദ്ദിക്കുകയായിരുന്നു.പെട്ടെന്നുണ്ടായ ആക്രമണത്തില്‍ വിദ്യാര്‍ഥിയുടെ കഴുത്തിനും കാലിനും എല്ലുകള്‍ക്ക് പൊട്ടലുണ്ട്. മതിലിന്റെ സ്ലാബിലേക്ക് വിദ്യാര്‍ഥിയുടെ തല ചേര്‍ത്ത് അടിച്ചതായും നിലത്ത് വലിച്ചിട്ട് ചവിട്ടിയതോടെ നടുവിനും പരിക്കുണ്ടായതായും വിദ്യാര്‍ത്ഥി പറഞ്ഞു
ആദ്യം കുട്ടിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.രക്ഷിതാക്കളുടെ പരാതിയില്‍ പള്ളിക്കല്‍ പൊലീസ് പ്ലസ് ടു വിദ്യാര്‍ത്ഥികളായ ഏഴ് പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
കുട്ടികളില്‍ നിന്നും സ്കൂള്‍ അധികൃതരില്‍ നിന്നും മൊഴിയെടുത്ത ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്ന് പള്ളിക്കല്‍ പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.