കല്‍പ്പറ്റ: വയനാട് എംപി പ്രിയങ്കാ വാദ്രയ്ക്കെതിരെ ജനരോഷം ശക്തമാകുന്നു.
പഞ്ചാരക്കൊല്ലിയില്‍ സ്വകാര്യ തോട്ടത്തില്‍ കാപ്പി പറിക്കാന്‍ പോയ രാധയെ കടുവ കടിച്ച് കൊന്നിട്ട് ദിവങ്ങള്‍ പിന്നിടുമ്പോഴും സ്ഥലം സന്ദർശിക്കാനോ വീട്ടുകാർക്ക് ആശ്വാസമേകാനോ എംപി എത്തിയില്ല.മാത്രമല്ല ബന്ധുക്കളെ ഫോണില്‍ വിളിച്ചതായി പോലും അറിവില്ല.സോഷ്യല്‍ മീഡിയില്‍ അടക്കം കടുത്ത രോഷമാണ് പ്രിയങ്കയ്ക്കെതിരെ ഉയരുന്നത്."കടുവയെ കാണണ്ട, ആനയെ കാണണ്ട. പ്രതിഷേധം അറിയേണ്ട, തെറി വിളി കേള്‍ക്കേണ്ട, ആണ്ടിലൊരിക്കല്‍ പ്രജകളെ കാണാൻ വരണം, അഞ്ചു കൊല്ലം കൂടുമ്പോള്‍ അഞ്ച് ലക്ഷം വോട്ടിന് ജയിക്കണം" തുടങ്ങി നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
എംപിയായി തെരഞ്ഞെടുക്കപ്പെട്ട് മാസങ്ങള്‍ പിന്നിടുമ്പോഴും ആകെ ഒരു തവണയാണ് പ്രിയങ്ക മണ്ഡലത്തില്‍ എത്തിയത്. വിജയാഘോഷത്തില്‍ പങ്കെടുക്കാനായിരുന്നു പ്രിയങ്കയുടെ വരവ്.കഴിഞ്ഞ ദിവസം ആളിക്കത്തിയ ജനരോഷത്തിനിടയിലാണ് വനം മന്ത്രി ഏ.കെ ശശീന്ദ്രൻ രാധയുടെ വീട്ടിലെത്തിയത്. ഇതേ ജനരോഷമാണ് പ്രിയങ്കയേയും കാത്തിരിക്കുന്നത്. രാഷ്ട്രീയ ഭേദമന്യേയാണ് മന്ത്രിക്കെതിരെ പ്രദേശവാസികള്‍ ഗോബാക്ക് വിളിച്ചത്.
രാഹുല്‍ എംപിയായിരുന്നപ്പോഴും സമാന സ്ഥിതിയായിരുന്നു. ജനപ്രതിനിധിയെന്ന നിലയില്‍ പ്രദേശത്തെ എന്തെങ്കിലും പ്രശ്നത്തില്‍ ക്രിയാത്മകമായി ഇടപെടാനോ വിഷയം ലോക്സഭയില്‍ ഉന്നയിക്കാനോ രാഹുല്‍ തയ്യാറായിട്ടില്ല. ചൂരല്‍മല- മുണ്ടക്കൈ ദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്ഥലം എംപി പ്രദേശം കാണാൻ പോലും എത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.