കാസർകോട്: നീലേശ്വരം വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട ചികിത്സാ ചെലവടക്കം സംസ്ഥാന സർക്കാർ നല്‍കിയില്ല.
മംഗളൂരുവിലെ സ്വകാര്യ ആശുപത്രിക്ക് ഒന്നര കോടി രൂപയും മരിച്ച രണ്ട് പേരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ വീതവും അപകട സമയത്ത് സർവീസ് നടത്തിയ ആംബുലൻസുകള്‍ക്കുള്ള പണവും നല്‍കാനുണ്ട്.ചികിത്സാ ചെലവിനത്തിലെ ബില്‍ കുടിശിക ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രി കാസർകോട് എംപിയെ സമീപിച്ചു.
ഒക്ടോബര്‍ 29 നാണ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ വെടിക്കെട്ട് അപകടം ഉണ്ടായത്. ആറ് പേര് അപകടത്തില്‍ മരിച്ചു. 148 പേര്‍ക്ക് പൊള്ളലേറ്റു. ഈ സംഭവത്തിന് പിന്നാലെ സർക്കാർ മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം പ്രഖ്യാപിക്കുകയും പരുക്കേറ്റവരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ചികിത്സാ ചെലവായി കര്‍ണാടകത്തിലേയും കേരളത്തിലേയും ആശുപത്രികളില്‍ മൂന്ന് കോടിയിലേറെ രൂപ സംസ്ഥാനം നല്‍കാനുണ്ട്.
ഇതില്‍ മംഗളൂരുവിലെ എജെ ആശുപത്രിയില്‍ മാത്രം 1.56 കോടി രൂപ സർക്കാർ നല്‍കാനുണ്ട്. ഈ തുക ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് ആശുപത്രി അധികൃതര്‍ തുടർച്ചയായി കത്തയച്ചിട്ടും നടപടിയുണ്ടായില്ല. ഇതിന് പിന്നാലെയാണ് ബില്‍ കുടിശിക ലഭിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താനെ ആശുപത്രി അധികൃതര്‍ സമീപിച്ചത്.
അപകടത്തില്‍ മരിച്ച കെവി രഞ്ജിത്ത്, പത്മനാഭന് എന്നിവരുടെ ആശ്രിതർക്കും സർക്കാർ പ്രഖ്യാപിച്ച നാല് ലക്ഷം രൂപ ധനസഹായം ലഭിച്ചിട്ടില്ല. ഇതോടൊപ്പം അപകട സമയത്ത് സർവീസ് നടത്തിയ 25 ആംബുലൻസുകള്‍ക്കും പണം ലഭിക്കാനുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.