ലക്നൗ : വിവാഹിതയായ ഹിന്ദുയുവതിയെ പ്രണയത്തില്‍ കുടുക്കി മതം മാറ്റാൻ ശ്രമിച്ചതിന് യുവാവ് അറസ്റ്റില്‍. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.
ഇമ്രാൻ എന്ന യുവാവിനെതിരെ യുവതിയുടെ ഭർത്താവ് തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്.ഖോഡ സ്വദേശിയായ ഇമ്രാന് ഭാര്യയെ വിവാഹത്തിന് മുമ്പ് തന്നെ അറിയാമെന്നും ഭർത്താവ് പരാതിയില്‍ പറയുന്നു.ഏതാനും മാസങ്ങളായി ഇമ്രാനും യുവതിയുമായി പ്രണയത്തിലായിരുന്നു. യുവതി ഇസ്ലാമിനോട് ചായ് വ് കാണിക്കാൻ തുടങ്ങിയത് ഭർത്താവില്‍ സംശയം ജനിപ്പിച്ചു.
ജനുവരി ഒമ്പതിന് രാത്രിയാണ് യുവതിയെ കാണാതായത്. തുടർന്ന് ഭർത്താവ് വിജയനഗര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഭർത്താവ് വാങ്ങി നല്‍കിയ സ്വർണ്ണാഭരണങ്ങളുമായാണ് യുവതി ഇമ്രാനൊപ്പം പോയത് .
ഇമ്രാന്റെ ഫോണ്‍ നമ്പർ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഭർത്താവ് നല്‍കിയതാണ് പോലീസിന് കാര്യങ്ങള്‍ എളുപ്പമാക്കിയത് .ഗാസിയാബാദിലെ ദർഗക്കടുത്ത് നിന്നാണ് ഇമ്രാനെയും, യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തത്.ഒളിച്ചോടിയ തന്നെ ഡല്‍ഹിയിലെയും ഗാസിയാബാദിലെയും ദർഗകളിലേക്കാണ് ഇമ്രാൻ കൊണ്ടുപോയതെന്ന് യുവതി പറഞ്ഞു. മൗലാനയ്‌ക്ക് യുവതിയെ പരിചയപ്പെടുത്തുകയും, നിസ്ക്കരിക്കാൻ നിർബന്ധിക്കുകയും ചെയ്തു. വിസമ്മതിച്ചതോടെ മർദ്ദിക്കുകയും ചെയ്തതായി യുവതി പറഞ്ഞു.മുൻപും ഇമ്രാൻ തന്നെ പീഡിപ്പിച്ചതായി യുവതി പോലീസിനോട് പറഞ്ഞിട്ടുണ്ട്.
ഉത്തർപ്രദേശ് നിയമവിരുദ്ധമായ മതപരിവർത്തന നിരോധന നിയമത്തിലെ സെക്ഷൻ 87, സെക്ഷൻ 3, 4 എന്നിവ പ്രകാരമാണ് ഇമ്രാനെ അറസ്റ്റ് ചെയ്തത് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.