പുരയിടത്തിലെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവയ്പ്പിക്കാൻ വില്ലേജ് ഓഫീസര്‍ക്ക് അധികാരമില്ല ഹൈക്കോടതി,

കൊച്ചി: അടിസ്ഥാന നികുതി രജിസ്റ്ററില്‍ (ബി.ടി.ആർ) പുരയിടം എന്ന് രേഖപ്പെടുത്തിയ ഭൂമിയിലെ പ്രവർത്തനങ്ങള്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കാൻ വില്ലേജ് ഓഫിസർക്ക് അധികാരമില്ലെന്ന് ഹൈകോടതി.

നെല്‍ വയലോ തണ്ണീർത്തടമോ ആയി രജിസ്റ്റർ ചെയ്ത ഭൂമിയില്‍ മാത്രമേ വില്ലേജ് ഓഫിസർക്ക് സ്റ്റോപ് മെമ്മോ നല്‍കാനാകൂ എന്നും ജസ്റ്റിസ് വിജു എബ്രഹാം വ്യക്തമാക്കി.
പുരയിടത്തില്‍ മണ്ണിടുന്നത് തടഞ്ഞ് ആലപ്പുഴ കീരിക്കാട് വില്ലേജ് ഓഫിസർ സ്റ്റോപ് മെമ്മോ നല്‍കിയത് ചോദ്യംചെയ്യുന്ന ഹരജിയിലാണ് ഉത്തരവ്.
നെല്‍വയല്‍ തണ്ണീർത്തട നിയമത്തിന്റെ 12ാംവകുപ്പ് പ്രകാരമാണ് വില്ലേജ് ഓഫിസർമാർക്ക് ഇതുസംബന്ധിച്ച അധികാരമുള്ളത്. ഹരജിക്കാരുടെ ഭൂമിയില്‍ വെള്ളക്കെട്ട് ഉള്ളതടക്കം സർക്കാർ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി ഈ വാദം തള്ളി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !