തെറ്റ് പറ്റിപ്പോയി , തീവ്ര ഇസ്ലാമിസ്റ്റുകളുടെ കെണിയില്‍ വീണാണ് ഞാൻ ഇസ്ലാം മതം സ്വീകരിച്ചത് ; മഹ്ദി അലി വീണ്ടും ഹിന്ദുമതത്തിലേയ്‌ക്ക്,

ലക്നൗ : മതമൗലികവാദികള്‍ ബ്രെയിൻ വാഷ് ചെയ്ത് മതം മാറ്റിയ മഹ്ദി അലി വീണ്ടും സനാതന ധർമ്മത്തിലേക്ക് മടങ്ങുന്നു

ശ്രീരാമ നഗരമായ അയോധ്യയിലെ കൗശാമ്പി സ്വദേശിയായ മഹ്ദി അലിയെ മുസ്ലീങ്ങള്‍ ബ്രെയിൻ വാഷ് ചെയ്താണ് ഇസ്ലാമിലേയ്‌ക്ക് എത്തിച്ചത് . മതം മാറ്റിയ ശേഷം അനൂജ് പ്രതാപ് സിംഗ് എന്ന പേര് മഹ്ദി അലി എന്നാക്കി മാറ്റി.

അതിനുശേഷം ഇസ്ലാമിക രീതിയില്‍ ജീവിതം നയിക്കുകയായിരുന്നു. എന്നാല്‍, ഇസ്‌ലാമിനുള്ളില്‍ വ്യാപിക്കുന്ന തിന്മകള്‍ കണ്ടതോടെ മഹ്ദി അലി വീണ്ടും സനാതന ധർമ്മത്തിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.

 ഞാൻ മുസ്ലീമായപ്പോള്‍ അതില്‍ നിലനിന്നിരുന്ന ദുരാചാരങ്ങളും രാഷ്‌ട്രത്തോടുള്ള വെറുപ്പും ഹിന്ദുക്കളോടും സനാതന ധർമ്മത്തോടുമുള്ള ഇസ്ലാമിസ്റ്റുകളുടെ ദുഷിച്ച മാനസികാവസ്ഥയും എന്നെ വല്ലാതെ വേദനിപ്പിച്ചു . അതുകൊണ്ടാണ് സനാതന ധർമ്മം സ്വീകരിക്കാൻ തീരുമാനിച്ചത്. ' മഹ്ദി അലി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

'മൗലികവാദികളായ മുസ്ലീങ്ങളുടെ കെണിയില്‍ വീണാണ് ഞാൻ ഇസ്ലാം മതം സ്വീകരിച്ചത്. 2010ല്‍ ജിഹാദി മാനസികാവസ്ഥയുള്ള ചിലരുമായി ഞാൻ ബന്ധപ്പെട്ടു . അവർ എന്നെ ബ്രെയിൻ വാഷ് ചെയ്യുകയും ഇസ്ലാമിലേക്ക് സ്വാധീനിക്കുകയും ചെയ്തു.

ആറ് വർഷത്തിന് ശേഷം, 2016 ല്‍, ഞാൻ ഔദ്യോഗികമായി മുസ്ലീമായി പരിവർത്തനം ചെയ്യപ്പെട്ടു. 2017ല്‍ ഞാൻ ചെയ്തത് വലിയ തെറ്റാണെന്ന് എനിക്ക് മനസ്സിലായി, കാരണം സനാതനധർമ്മത്തേക്കാള്‍ വലിയ മറ്റൊരു മതം ലോകത്ത് ഇല്ല' – മഹ്ദി അലി പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !