അധികം വൈകാതെ തന്നെ ചന്ദ്രനില്‍ ഖനനം ആരംഭിക്കാന്‍ പല രാജ്യങ്ങളും ചില സ്വകാര്യസ്ഥാപനങ്ങളും രഹസ്യമായി പ്ലാന്‍ ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ബഹിരാകാശവും മറ്റ് ഗ്രഹങ്ങളുമൊക്കെ വാണിജ്യവല്ക്കരിക്കുന്നതിലാണ് ചിലരുടെ ശ്രദ്ധ. എന്നാല്‍ ഇതിന് വലിയ വിലകൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് നാസ നല്‍കുന്നത്.ചന്ദ്രനില്‍ നടത്തുന്ന ഖനനം ഭൂമിയുടെ അന്ത്യത്തിന് പോലും കാരണമായേക്കുമെന്നാണ് നാസ മുന്നറിയിപ്പ് നല്‍കുന്നത്. ഭൂമിയില്‍ ചന്ദ്രന് ചെലുത്തുന്ന ആകര്‍ഷണബലത്തെ ഇത് ദോഷകരമായി തന്നെ ബാധിക്കും.
സമുദ്രത്തിന്റെ ഘടനയെയും സ്വഭാവത്തെയും ഇത് ഗുരുതരമായി ബാധിക്കുമെന്നുറപ്പ്. അതോടെ ലോകാവസാനത്തിന് തുടക്കമാകുമെന്നും നാസ വ്യക്തമാക്കുന്നു.
കൂടാതെ ചന്ദ്രനിലെ ഖനനത്തിന് മറ്റ് ചില പ്രശ്നങ്ങള്‍ കൂടിയുണ്ട്. അതെന്തൊക്കെയാണെന്ന് നോക്കാം ചാന്ദ്ര ഖനനം തൊഴിലാളികളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും അപകടകരമാണ്.
കുറഞ്ഞ ഗുരുത്വാകര്‍ഷണം അസ്ഥികളുടെ നഷ്ടം, ഹൃദയാഘാതം, ദുര്‍ബലമായ പ്രതിരോധശേഷി എന്നിവയ്ക്ക് കാരണമാകും. റേഡിയേഷനുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നത് അര്‍ബുദവും ഫെര്‍ട്ടിലിറ്റി പ്രശ്നങ്ങളും ഉയര്‍ത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.