ലക്നൗ : ഉത്തർപ്രദേശിലെ പ്രയാഗ്രാജില് നടക്കുന്ന മഹാകുംഭമേളയില്‍ നേരെ തീവ്രവാദി ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയ റഷ്യൻ പൗരൻ അറസ്റ്റില്‍
ജനുവരി 13ന് നടക്കുന്ന സ്ഫോടനത്തില്‍ ആയിരം പേരെങ്കിലും കൊല്ലപ്പെടുമെന്നായിരുന്നു റഷ്യൻ പൗരൻ ആൻഡ്രെ പോഫ്കോഫിന്റെ ഭീഷണി .ഭീകരാക്രമണ ഭീഷണി സംബന്ധിച്ച് കോട്വാലി പൊലീസും, സൈബർ സെല്‍ സംഘവും അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ ഭീഷണിയുമായി ബന്ധപ്പെട്ട പോസ്റ്റും അപ്രത്യക്ഷമായി . എങ്കിലും ഏറെ ശ്രമപ്പെട്ട് ഐ പി അഡ്രസും മറ്റും കണ്ടെത്തിയതോടെയാണ് റഷ്യൻ പൗരൻ കുടുങ്ങിയത് .
വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയില്‍ കഴിയുകയായിരുന്നു. സെക്ടർ നമ്പർ 15ല്‍ സ്ഥിതി ചെയ്യുന്ന ഭക്തരുടെ ക്യാമ്പിലാണ് താമസിച്ചിരുന്നത്. നിലവില്‍ ഇയാളെ ഡല്‍ഹി ഇമിഗ്രേഷൻ ബ്യൂറോയ്ക്ക് കൈമാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.