കൊച്ചി: കലൂർ അപകടത്തില്‍ അറസ്റ്റിലായ ഒന്നാംപ്രതി മൃദംഗ വിഷൻ ഉടമ നിഘോഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഹൈക്കോടതി നിർദേശപ്രകാരം പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ നിഘോഷിനെ ഏഴു മണിക്കൂർ നേരം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.മനപ്പൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയാണ് നിഘോഷിനെതിരെ കേസെടുത്തിരിക്കുന്നത്. സാമ്പത്തിക വഞ്ചന കേസില്‍ കൂടുതല്‍ തെളിവ് ശേഖരണത്തിന് ശേഷം നിഘോഷിനെ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് തീരുമാനം.
മറ്റൊരു പ്രതിയായ ഓസ്കാർ ഇവന്റ് മാനേജ്മെന്റ് ഉടമ ജനീഷ് ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്നലെ ഹാജരായിരുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.