ലോസ് ഏഞ്ചലസിൽ പടര്‍ന്നുപിടിച്ച കാട്ടുതീ അപകടത്തില്‍ 24 ലധികം ആളുകൾ മരിച്ചതായി അധികൃതര്‍. മരണ സംഖ്യം ഇനിയും ഉയര്‍ന്നേക്കാം. 16 പേരെ കാണാതായിട്ടുണ്ട്.
പാലിസേഡ്‌സ് ഫയർ സോണില്‍ 8 പേരും ഈറ്റൺ ഫയര്‍ സോണില്‍ നിന്നും 16 പേരും മരിച്ചതായി ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് റോബർട്ട് ലൂണ പറഞ്ഞു. ഈറ്റൺ ഫയർ സോണിൽ പന്ത്രണ്ട് പേരെയും പാലിസേഡ്‌സ് ഫയർ സോണില്‍ നാല് പേരെയുമാണ് കാണാതായത്. ഇതില്‍ കുട്ടികളില്ലെന്നും അദ്ദേഹം അറിയിച്ചു. തീ നിയന്ത്രണവിധേയമായ നിരപ്പായ പ്രദേശങ്ങളില്‍ നായ്‌ക്കളെ ഉള്‍പ്പെടെ ഉപയോഗിച്ച് തിരച്ചില്‍ നടത്തുന്നുണ്ട്.
തീ നിയന്ത്രണ വിധേയമാക്കാനുള്ള തീവ്രശ്രമങ്ങള്‍ അഗ്നിശമന സേന തുടരുകയാണ്. എന്നാല്‍ വീണ്ടും ശക്തമായ കാറ്റ് വീശുന്നതോടെ ഈ ആഴ്‌ച കാലാവസ്ഥ അപകടകരമായ രീതിയിലായിരിക്കുമെന്നാണ് നിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്. ബുധനാഴ്‌ച വരെ കനത്ത തീപിടിത്ത സാധ്യതയുണ്ടെന്നാണ് നാഷണൽ വെതർ സർവീസ് അറിയിച്ചിരിക്കുന്നത്.
വീണ്ടും വീശിയടിക്കുന്ന കാറ്റിൽ പടരുന്ന തീ അണയ്ക്കാൻ അഗ്നിശമന സേന കൂടുതല്‍ മുന്‍കരുതലുകള്‍ നടത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായി 70 അധിക വാട്ടർ ട്രക്കുകൾ എത്തിയതായി ലോസ് ഏഞ്ചൽസ് കൗണ്ടി ഫയർ ചീഫ് ആന്‍റണി സി. മാരോൺ പറഞ്ഞു. മണിക്കൂറിൽ 50 മൈൽ (80 കിലോമീറ്റർ) വേഗതയിൽ കാറ്റുവിശാനാണ് സാധ്യത. പർവതങ്ങളിൽ ഇതു മണിക്കൂറിൽ 70 മൈൽ (113 കിലോമീറ്റർ) വേഗത വരെ ആയിരിക്കും. ഏറ്റവും അപകടകരമായ ദിവസം ചൊവ്വാഴ്‌ച ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ റിച്ച് തോംസൺ പറഞ്ഞു.
കനത്ത നഷ്‌ടം
കഴിഞ്ഞ ചൊവ്വാഴ്‌ച ലോസ് ഏഞ്ചൽസ് ഡൗണ്ടൗണിന് വടക്ക് ഭാഗത്തായി ആരംഭിച്ച തീപിടുത്തത്തിൽ 12,000-ത്തിലധികം കെട്ടിടങ്ങൾ കത്തിനശിച്ചു. തീപിടിത്തത്തിന് കാരണമൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത് കാട്ടുതീ രാജ്യത്ത് ഏറ്റവും നാശനഷ്‌ടങ്ങള്‍ക്കാണ് വഴിവച്ചതെന്നാണ്.
അക്യുവെതറിന്‍റെ പ്രാഥമിക കണക്കനുസരിച്ച് ഇതുവരെ 135 ബില്യൺ ഡോളറിനും 150 ബില്യൺ ഡോളറിനും ഇടയിലുള്ള നാശനഷ്‌ടങ്ങളും സാമ്പത്തിക നഷ്‌ടവും ഉണ്ടായിട്ടുണ്ട്. യുഎസ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകൃതി ദുരന്തമായിരിക്കും ഇതെന്നാണ് എൻബിസിയിൽ ഞായറാഴ്‌ച സംപ്രേഷണം ചെയ്‌ത ഒരു അഭിമുഖത്തിൽ ഗവർണർ ഗാവിൻ ന്യൂസം പറഞ്ഞത്.
കൊള്ള തുടരുന്നു, അറസ്റ്റും
തീപിടിത്തത്തിന്‍റെ മറവില്‍ നടക്കുന്ന വ്യാപക കൊള്ള ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണ്. കൊള്ളയുമായി ബന്ധപ്പെട്ട് സമീപ ദിവസങ്ങളിൽ ഏഴ് പേരെ അറസ്റ്റ് ചെയ്‌തതായി ലോസ് ഏഞ്ചൽസ് പൊലീസ് ഡിപ്പാർട്ട്‌മെന്‍റിലെ ക്യാപ്റ്റൻ മൈക്കൽ ലോറൻസ് പറഞ്ഞു. അഗ്നിശമന സേനാംഗങ്ങളായിവേഷമിട്ടാണ് മോഷ്‌ടാക്കള്‍ എത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.