ശബരിമല : ഗുരുസ്വാമിയായി വി.കെ.ശ്രീകണ്ഠൻ എംപി ശരണംവിളിച്ചു മുന്നിൽ. കന്നി സ്വാമിയായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പിന്നാലെ. ജ്യോതിസ്വരൂപന്റെ അനുഗ്രഹത്തിനായുള്ള പ്രാർഥനയുമായി കർപ്പൂര ഗന്ധമുള്ള തിരുസന്നിധിയിലേക്ക് ഇരുവരും ഇന്നലെ രാവിലെയാണു മലചവിട്ടിയത്.
പമ്പാ ഗണപതി കോവിലിലായിരുന്നു കെട്ടുമുറുക്ക്.വി.കെ.ശ്രീകണ്ഠൻ ചെറുപ്പം മുതൽ മകരജ്യോതി ദർശനത്തിനായി സന്നിധാനത്ത് എത്തുന്നതാണ്. എത്ര തവണ മകരജ്യോതി കണ്ടെന്നു ചോദിച്ചാൽ കണക്കില്ലെന്നാണ് എംപിയുടെ മറുപടി. ഇത്തവണ മകരജ്യോതി ദർശനത്തിനായി ശബരിമലയ്ക്കു പോകുന്ന കാര്യം പറഞ്ഞപ്പോൾ കന്നിക്കാരനായി താനുമുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
പിന്നെ വ്രതം തുടങ്ങി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പ ദർശനത്തിനു ശേഷം ഇരുവരും കാത്തിരിക്കുകയാണ്.
മകരസംക്രമ സന്ധ്യയുടെ പുണ്യമായി ജ്യോതി തെളിയുന്നതും കാത്ത്. ജ്യോതി സ്വരൂപന്റെ പുണ്യം വിതറുന്ന മകരസംക്രമ സന്ധ്യയ്ക്കായുള്ള കാത്തിരിപ്പിലാണു പൂങ്കാവനത്തിലെ 18 മലകളും. സന്ധ്യാവേളയിൽ തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോൾ തെളിയുന്ന മകരജ്യോതിക്കായി ലക്ഷങ്ങളാണു കാത്തിരിക്കുന്നത്. ദർശനപുണ്യം തേടി സന്നിധാനത്തേക്കു തീർഥാടകരുടെ മഹാപ്രവാഹമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.