പക്ഷികള്‍ക്ക് ജീവജലം നല്‍കാന്‍ സൗജന്യമായി വിതരണം ചെയ്തത് ഒരു ലക്ഷത്തിലേറെ മണ്‍പാത്രങ്ങള്‍: സുഗത നവതി പുരസ്‌കാരം ശ്രീമന്‍ നാരായണന്,

തിരുവനന്തപുരം: സുഗതകുമാരിയുടെ നവതി ആഘോഷത്തോടനുബന്ധിച്ച്‌, പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീമന്‍ നാരായണന് സുഗത നവതി പുരസ്‌കാരം പ്രഖ്യാപിച്ചു.5 ലക്ഷം രൂപ, ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം .

ഡോ എം. വി. പിള്ള, ഡോ. ജി. ശങ്കര്‍, ഡോ. എം. ജി ശശിഭൂഷണ്‍, രജ്ഞിത് കാര്‍ത്തികേയന്‍, എന്‍. ബാലഗോപാല്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌ക്കാരം നിര്‍ണ്ണയിച്ചത്.

ശ്രീമന്‍ നാരായണന്റെ പ്രവര്‍ത്തനങ്ങള്‍ സുഗതകുമാരി ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളുമായ് യോജിച്ചു പോകുന്നവയാണെന്ന് സമിതി വിലയിരുത്തി.

നിരവധി പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും, പ്രധാനമന്ത്രിയുടെ 'മന്‍ കീ ബാത്ത്' പ്രോഗ്രാമില്‍ പ്രശംസ ലഭിക്കുകയും ചെയ്തിട്ടുള്ള ശ്രീമന്‍ നാരായണന്‍ എറണാകുളം ജില്ലയിലെ മുപ്പത്തടം സ്വദേശിയാണ്. വേനല്‍ക്കാലത്ത് പക്ഷികള്‍ക്ക് ജീവജലം നല്‍കാന്‍ ലക്ഷത്തിലേറെ മണ്‍പാത്രങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിന് പ്രത്യേകമായ ശ്രദ്ധ നേടിയിരുന്നു.

മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വിവിധ പദ്ധതികളും, വിദ്യാലയങ്ങളിലും വീടുകളിലും ഗാന്ധിയുടെ ആത്മകഥാ പുസ്തകത്തിന്റെ 20,000 കാപ്പികളും ഗാന്ധിയുടെ ചിത്രങ്ങളുടെ 18,000 കോപ്പികളും സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. 75ാം സ്വാതന്ത്ര്യവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 11,000 ദേശീയപതാകകളും, കോവിഡ് കാലത്ത് 1,00,000 തുണി മാസ്‌കുകളും സൗജന്യമായി വിതരണം ചെയ്തു.
ജനുവരി 22നു ആറന്മുളയില്‍ നടക്കുന്ന സുഗതകുമാരി നവതി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ ബംഗാള്‍ ഗവര്‍ണര്‍ സി. വി. ആനന്ദബോസ് പുരസ്‌ക്കാരം സമ്മാനിക്കും. കേന്ദ്രമന്ത്രി രാജ് നാഥ് സിംഗ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !