തിരുവനന്തപുരം:: കൂത്താട്ടുകുളത്തെ സി.പി.എം. വനിതാ കൗണ്‍സിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സഭ നിർത്തിവെച്ച് സംസാരിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കലാ രാജുവിനെ മാറ്റിയെടുക്കാനുള്ള ശ്രമവും അതിനുള്ള നീക്കവും നടത്തി. കാലുമാറ്റത്തെ അതേ രീതിയില്‍ അംഗീകരിച്ചുകൊടുക്കാൻ കഴിയുമോ?കാലുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം പരാജയപ്പെടുത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.കലാ രാജുവിനെ പോലീസ് ഒത്താശയോടെ തട്ടിക്കൊണ്ടുപോയ സംഭവം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് അനൂപ് ജേക്കബ് എം.എല്‍.എ. ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇക്കാര്യത്തില്‍ അടിയന്തര പ്രമേയം അവതിരിപ്പിക്കാൻ അനൂപ് നേരത്തേ സ്പീക്കർക്ക് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു.
ക്രമസമാധാന പ്രശ്നമുണ്ടായാല്‍ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കും. ജനാധിപത്യത്തിന് നിരക്കാത്ത കാലുമാറ്റത്തിന് പ്രോത്സാഹനം നല്‍കിയത് ഗൗരവതരമായ കാര്യമാണ്. കലാ രാജുവിന് ചില പരാതികളുണ്ടായിട്ടുണ്ട്. അതില്‍ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുമുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രതികരണത്തിനു പിന്നാലെ സ്പീക്കർ എ.എൻ. ഷംസീർ സഭ നിർത്തിവയ്ക്കേണ്ടതില്ലെന്ന നിലപാടെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.