മൊബൈല്‍ ഫോണിനെ ചൊല്ലി വഴക്ക്: വാക്കേറ്റത്തിനിടെ മകൻ പിടിച്ചുതള്ളി, തലയിടിച്ചു വീണ അച്ഛൻ ചികിത്സയിലിരിക്കെ മരിച്ചു,

തിരുവനന്തപുരം: കിളിമാനൂരില്‍ വാക്കേറ്റത്തിനിടെ മകൻ തള്ളിയിട്ടതിനെത്തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു.

ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പെരുന്തമൻ സ്വദേശി ഹരികുമാറാണ് മരിച്ചത്. സംഭവത്തില്‍ മകൻ ആദിത്യ കൃഷ്ണനെ കിളിമാനൂർ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ 15 ന് വൈകിട്ടാണ് വീട്ടില്‍ വെച്ച്‌ അച്ഛനും മകനും തമ്മില്‍ വാക്കേറ്റമുണ്ടായത്.
മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാത്തതിനെ ചൊല്ലിയായിരുന്നു വാക്കേറ്റം. പിന്നാലെ ആദിത്യൻ അച്ഛനെ പിടിച്ച്‌ തള്ളി. കല്ലിലേക്ക് വീണ ഹരികുമാറിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തുടർന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ഹരികുമാർ മരിച്ചത്.
മരുമകന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. 3 ആഴ്ച മുമ്പും അച്ഛനെ മകൻ മർദ്ദിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !