തിരുവനന്തപുരം: പോത്തൻ കോടിനടുത്ത് ഒമ്പത് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ രണ്ടാനച്ഛനും മുത്തച്ഛന്റെ സുഹൃത്തും അറസ്റ്റില്‍.
തിരുവനന്തപുരം: പോത്തൻകോടിനടുത്ത് ഒമ്പത് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ രണ്ടാനച്ഛനും മുത്തച്ഛന്റെ സുഹൃത്തും അറസ്റ്റില്‍.31 കാരനായ കല്ലിയൂര്‍ സ്വദേശി, 55 കാരനായ ആറ്റിപ്ര സ്വദേശി എന്നിവരാണ് പൊലീസ് പിടിയിലായത്. രണ്ട് വര്‍ഷത്തോളം കുട്ടി പീഡനത്തിനിരയായെന്ന് പോത്തന്‍കോട് പൊലീസ് പറഞ്ഞു. അടുത്തിടെയായി കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അധ്യാപിക അമ്മയെ വിവരമറിയിക്കുകയായിരുന്നു.
കുട്ടിയുടെ അമ്മ ഒരു മാസം മുമ്പാണ് വിദേശത്ത് പോയത്. അധ്യാപിക വിവരമറിയിച്ചതിന്റെ പശ്ചാത്തലത്തില്‍ അമ്മ നാട്ടില്‍ തിരിച്ചെത്തി കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കി. കൗണ്‍സിലിങ്ങിനിടെ കുട്ടി പീഡന വിവരം പറയുകയായിരുന്നു. സംഭവത്തില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോത്തന്‍കോട് പൊലീസാണ് പ്രതികളെ പിടികൂടിയത്.
നേരത്തെ സ്കൂള്‍ കുട്ടിയെ മര്‍ദിച്ച കേസില്‍ പ്രതിയാണ് രണ്ടാനച്ഛൻ. പീഡന വിവരം പുറത്തുപറഞ്ഞാല്‍ അമ്മയെ കൊന്നുകളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും കുട്ടി പറഞ്ഞു.
കുട്ടിയുടെ മുത്തച്ഛന്റെ സുഹൃത്തും ഒരു ദിവസം വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും കുട്ടി പറഞ്ഞു. ഇയാള്‍ കെഎസ്ആര്‍ടിസിയിലെ താത്കാലിക ഡ്രൈവറാണ്. കോടതി ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.