കോതമംഗലം: വാടകവീട്ടില്‍ പട്ടിണികിടന്ന് അവശനിലയില്‍ കണ്ടെത്തിയ മകന് പിന്നാലെ ആറാംനാള്‍ അമ്മയും മരണത്തിന് കീഴടങ്ങി.
മകന്റെ മൃതദേഹം ഏറ്റെടുക്കാൻ ആരുമെത്താത്തത് പോലെ അമ്മയുടെ അന്ത്യകർമങ്ങള്‍ക്കും ബന്ധുക്കളോ സമുദായ സംഘടനകളോ എത്തിയില്ല. ഒടുവില്‍, മരണാസന്ന സമയത്ത് അഭയം നല്‍കിയ കോതമംഗലം പീസ് വാലിയുടെ നേതൃത്വത്തിയിൽ അമ്മയ്ക്ക് അന്ത്യകർമങ്ങള്‍ ചെയ്യും.കൈതാരം പങ്കജാലയത്തില്‍ പരേതനായ ദിവാകരൻ നായരുടെ ഭാര്യ ഇന്ദിര ദേവിയും (76) മകൻ സന്ദീപു(40)മാണ് ദാരുണമായി മരിച്ചത്. വൃത്തിഹീനമായ സാഹചര്യത്തില്‍ പെരുവാരം ഞാറക്കാട്ട് റോഡിലെ വീട്ടില്‍ അവശനിലയിലാണ് ഇവരെ കഴിഞ്ഞയാഴ്ച കണ്ടെത്തിയത്. ഇരുവരും ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായിരുന്നു.
സംരക്ഷിക്കാൻ ആരുമില്ലാത്ത ഇരുവരെയും കുറിച്ച് നഗരസഭാ കൗണ്‍സിലർമാരായ ആശ മുരളി, പി.ഡി. സുകുമാരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജി നമ്പിയത്ത് എന്നിവർ സ്ഥലത്തെത്തി ഡിസ്ട്രിക്‌ട് ലീഗല്‍ സർവിസ് അതോറിറ്റി പ്രവർത്തക ആശ ഷാബുവിനെ വിവരമറിയിച്ചു.
തുടർന്ന് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി രജിതയുടെ നിർദേശപ്രകാരം പൊലീസ്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ താലൂക്ക് ഗവ. ആശുപത്രിയില്‍ എത്തിച്ചു.
ആശുപത്രിയില്‍ വെച്ച് കഴിഞ്ഞ ഞായറാഴ്ച സന്ദീപ് മരിച്ചു. മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കള്‍ തയാറാകാത്തതിനെ തുടർന്ന് കൗണ്‍സിലർമാർ ഏറ്റുവാങ്ങി സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയാണ് അന്ത്യകർമങ്ങള്‍ ചെയ്തത്.
ചികിത്സയിലിരുന്ന ഇന്ദിരദേവിയെ സുഖം പ്രാപിച്ചതിനെത്തുടർന്നാണ് ഡി.എല്‍.എസ്.എയുടെ നേതൃത്വത്തില്‍ കോതമംഗലം പീസ് വാലിക്ക് കീഴിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇന്നലെ വൈകീട്ട് അഞ്ചിന് മകന്റെ വഴിയേ ഇവരും മരണത്തിന് കീഴടങ്ങി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് മൂവാറ്റുപുഴ ശ്മശാനത്തില്‍ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.