തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പെട്രാള്‍ പമ്പുകള്‍ അടച്ചിടും,

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ തിങ്കള്‍ രാവിലെ 6 മണി മുതല്‍ ഉച്ചയ്ക്ക് 12 വരെ (13-01-2024) അടച്ചിടും. 

പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റേതാണ് തീരുമാനം. പെട്രോളിയം ഡീലേഴ്‌സ് നേതാക്കളെ മര്‍ദിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം. കോഴിക്കോട് എച്ച്‌പിസിഎല്‍ ഓഫീസില്‍ ചര്‍ച്ചയ്‌ക്കെത്തിയ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ നേതാക്കളെ ടാങ്കര്‍ ലോറി ഡ്രൈവേഴ്‌സ് യൂണിയന്‍ നേതാക്കള്‍ കയ്യേറ്റം ചെയ്‌തെന്നാണ് ആരോപണം.

പമ്പുകളില്‍ ഇന്ധനവുമായി എത്തുന്ന ലോറി ഡ്രൈവര്‍മാര്‍ക്ക് ‘ചായ പൈസ’ എന്ന പേരില്‍ 300 രൂപ വരെ നല്‍കാറുണ്ട്. ഈ തുകയില്‍ വര്‍ദ്ധന വേണമെന്നായിരുന്നു ഡ്രൈവര്‍മാരുടെ ആവശ്യം. ആവശ്യം ഡീലര്‍മാര്‍ അംഗീകരിച്ചില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കോഴിക്കോട് എലത്തൂരില്‍ ചര്‍ച്ച നടന്നു. ഈ യോഗത്തില്‍ വച്ച്‌ ഡീലര്‍മാരെ ഡ്രൈവര്‍മാര്‍ കയ്യേറ്റം ചെയ്‌തെന്നാണ് ആരോപണം.

എന്നാല്‍ കയ്യേറ്റം ചെയ്‌തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ‘ചായ പൈസ’ ഏകീകരിക്കണം എന്നാണ് ആവശ്യപ്പെട്ടതെന്നും അവര്‍ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !