കണ്ണൂർ: പത്തുരൂപയുമായി നാടുകാണാനിറങ്ങിയ പന്ത്രണ്ടുകാരനെ സുരക്ഷിതമായി തിരിച്ചെത്തിച്ച് അധ്യാപകൻ.
കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയർ സെക്കൻഡറി സ്കൂള്‍ അധ്യാപകനും നീലേശ്വരം തെരു സ്വദേശിയുമായ കെ.സന്ദീപാണ് കണ്ണൂർ ജില്ലക്കാരനായ കുട്ടിയെ ബന്ധുക്കളുടെ കൈയിലേല്‍പിച്ചത്.നീലേശ്വരം വെടിക്കെട്ടപകടത്തില്‍ പൊള്ളലേറ്റ മകളുടെയും ഭാര്യയുടെയും ചികിത്സയുടെ ഭാഗമായാണ് സന്ദീപ് കോഴിക്കോട്ട് എത്തിയത്. ശനിയാഴ്ച ഉച്ചയോടെ ഡോക്ടർമാരെ കണ്ട് മടങ്ങാൻ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് കുട്ടി സന്ദീപിനരികിലെത്തിയത്. ഇനി വരുന്ന തീവണ്ടി എങ്ങോട്ടേക്കുള്ളതാണെന്ന ചോദ്യത്തില്‍ സംശയം തോന്നി സന്ദീപ് കാര്യമന്വേഷിച്ചു.
കൈയില്‍ ആകെയുണ്ടായിരുന്ന 10 രൂപ രാവിലെ ബസിന് കൊടുത്തു. പിന്നെയൊന്നും കഴിച്ചില്ല. വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയതോടെ സന്ദീപ് കുട്ടിയെയും കൂട്ടി പുറപ്പെടാനൊരുങ്ങിയ തീവണ്ടിയില്‍ യാത്ര തുടരുകയായിരുന്നു.
ഫെയ്സ്ബുക്കില്‍ തപ്പി സ്കൂളിന്റെ പ്രഥമാധ്യാപകന്റെ നമ്ബറെടുത്തു. അദ്ദേഹത്തില്‍നിന്ന് വിവരമറിഞ്ഞ് കുട്ടിയുടെ ബന്ധുക്കള്‍ സന്ദീപിനെ ബന്ധപ്പെടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.