തിരുവനന്തപുരം. പാറശാല ഷാരോണ്‍ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്‌മയ‌്ക്ക് വധശിക്ഷ വിധിച്ച കോടതി ഉത്തരവിനെ വിമർശിച്ച് സുപ്രീം കോടതി അഭിഭാഷകൻ ശ്രീജിത്ത് പെരുമന.
ഗ്രീഷ്‌മയെ തൂക്കിക്കൊല്ലാൻ കഴിയില്ലെന്നും, അപൂർവങ്ങളില്‍ അപൂർവമായ കേസല്ല ഷാരോണ്‍ വധമെന്നും ശ്രീജിത്ത് അഭിപ്രായപ്പെടുന്നു.ശ്രീജിത്ത് പെരുമനയുടെ വാക്കുകള്‍-
ഷാരോണ്‍ കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ചെങ്കിലും ; ഗ്രീഷ്മയെ തൂക്കി കൊല്ലാൻ സാധിക്കില്ല ; വിചാരണകോടതി വിധി ആള്‍ക്കൂട്ടത്തിന്റെ കയ്യടിക്ക്
ഏറ്റവും ആദ്യത്തെ അപ്പീല്‍ കോടതിയില്‍ത്തന്നെ ദുർബലപ്പെടുമെന്ന് ഉറപ്പുള്ള വിധിയാണ് ഷാരോണ്‍ കേസില്‍ വിചാരണ കോടതി പുറപ്പെടുവിച്ചത് എന്നതില്‍ അങ്ങേയറ്റം വിയോജിപ്പുണ്ട്. വിഷം നല്‍കി കൊലപാതകം നടത്തുന്നത് അത് സ്നേഹത്തിന്റെ പേരിലാണ് എന്നതിന്നാലോ, ആന്തരികവയവങ്ങള്‍ പൊള്ളിപ്പോയി എന്നതിന്നാലോ അതൊരു അപൂർവ്വങ്ങളില്‍ അപൂർവ്വ കേസ് ആകില്ല എന്ന് കോടതി വരാന്തയിലെങ്കിലും മഴയത്ത് കയറിനിന്നിട്ടുള്ള ആർക്കും മനസിലാകും.
അക്ഷരാർത്ഥത്തില്‍ ഈ വധശിക്ഷ വിധിയിലൂടെ ഏറ്റവും ഗുണം ലഭിക്കാൻ പോകുന്നത് പ്രതി ഗ്രീഷ്മക്കാണ്. ഹൈകോടതി ആദ്യ പരിഗണനയില്‍ത്തന്നെ വധശിക്ഷ സ്റ്റേ ചെയ്യും പിന്നീട് ജീവപര്യന്തം എന്നതിലേക്ക് വന്നാലും സുപ്രീംകോടതിയില്‍ അതിലേറെ ദുർബലപ്പെടും എന്നതില്‍ സംശയം വേണ്ട. കാരണം എല്ലാ സുപ്രീംകോടതി മാർഗ്ഗനിർദേശങ്ങളെയും ഈ കേസില്‍ വിചാരണ കോടതി കാറ്റില്‍ പറത്തിയിട്ടുണ്ട്. അതേസമയം ജീവപര്യന്തമായിരുന്നു നല്‍കിയിരുന്നത് എങ്കില്‍ എല്ലാ മേല്‍ക്കോടതികളും അത് ശരിവെക്കാനുള്ള സാധ്യതയുമുണ്ടായിരുന്നു.ക്രൂരമായ കൊലപാതകം നടന്ന് പഴുതടച്ച അന്വേഷണം നടത്തി വിചാരണ പൂർത്തിയാക്കിയ പോലീസിനും, പ്രോസിക്കുഷനും അഭിനന്ദനങള്‍ അറിയിക്കുമ്പോഴും പറയാതെ വയ്യ, വധശിക്ഷ പ്രാകൃതമാണ്.. വികാരങ്ങളല്ല, വിവേകമാണ് നയിക്കേണ്ടത്.
പൗരാവകാശങ്ങള്‍ക്ക് വേണ്ടി , ഭരണഘടനയ്ക്ക് വേണ്ടി പോരാടുന്നവർ പ്രത്യേകിച്ചു യാതൊരു ശാസ്ത്രീയ, സ്റ്റാറ്റിറ്റിക്കല്‍ അടിസ്ഥാനവുമില്ലാത്ത ഈ പ്രാകൃത സ്റ്റേറ്റ് സ്‌പോണ്‍സേർഡ് കൊലപാതകത്തെ തള്ളിപ്പറയണം.
what says the law ? Do not kill, How can it say by Killing ? "കൊല്ലരുത് " എന്നാണ് നിയമം പറയുന്നത്. കൊന്നുകൊണ്ട് എങ്ങനെ ആ നിയമത്തിന് പറയാനാകും "കൊല്ലരുതെന്ന് "?
"വധശിക്ഷ" കുറ്റകൃത്യങ്ങള്‍ കുറയ്ക്കില്ല; എന്ന പരമോന്നത കോടതിയുടെ വിധിയും ഇതോടൊപ്പം ചേർത്ത് വായിക്കാം..
വധശിക്ഷ കുറ്റകൃത്യങ്ങള്‍ ഉണ്ടാകുന്നത് തടയുമെന്ന് യാതൊരു ശാസ്ത്രീയമോ അല്ലാത്തതോ ആയ തെളിവുകളോ കണക്കുകളോ ഇല്ലെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധിയുണ്ട്. വധശിക്ഷയ്ക്ക് വിധിച്ച പ്രതിയുടെ ശിക്ഷ 30 വർഷത്തെ തടവ് ശിക്ഷയാക്കി കുറച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കുന്നതിലൂടെ മറ്റുള്ളവർ ഭാവിയില്‍ കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്നതില്‍ നിന്നും തടയുകയോ, തടയാതിരിക്കുകയോ ചെയ്യാം.എന്നാല്‍ വധശിക്ഷ നല്‍കുന്നതിലൂടെ സമൂഹത്തിലെ കുറ്റകൃത്യങ്ങള്‍ കുറയുമെന്ന് തെളിയിക്കുന്ന യാതൊരു രേഖകളും, തെളിവുകളും, സ്ഥിതിവിവര കണക്കുകളും ലഭ്യമല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.