ഭരണങ്ങാനം:തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഇലക്ഷൻ പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ചതിനാൽ കോറം തികയാതെ മാറ്റിവെച്ചു.
കോൺഗ്രസിലെ ധാരണ പ്രകാരം എൽസമ്മ തോമസ് രാജിവച്ച ഒഴിവിലേക്ക് ആണ് ഇലക്ഷൻ നടന്നത്. യുഡിഎഫ് 6 എൽഡിഎഫ് 3 ബിജെപി 3 സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് തലപ്പലം പഞ്ചായത്തിലെ കക്ഷിനില.യുഡിഎഫിന് കേവലഭൂരിപക്ഷം ഇല്ലാത്തതിനാൽ സ്വതന്ത്രൻ ഉൾപ്പെടെ പ്രതിപക്ഷ കക്ഷികൾ വിട്ടുനിന്നതോടെ യോഗം കോറം തികയാതെ മാറ്റിവയ്ക്കുകയായിരുന്നു .നാളെ വീണ്ടും ഇലക്ഷൻ നടത്തും.ഭൂരിപക്ഷം ഇല്ല, തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു
0
ചൊവ്വാഴ്ച, ജനുവരി 21, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.