തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് കരുതല്‍ കസ്റ്റഡിയില്‍ .സിറ്റി പൊലീസ് കമ്മീഷണറുടെ സ്പെഷ്യല്‍ ഡ്രൈവിനിടെയാണ് ഓം പ്രകാശിനെ കരുതല്‍ തടവിലാക്കിയത്.
ആക്കുളത്തിന് സമീപത്തെ ആഡംബര ഹോട്ടലില്‍ സുഹൃത്തിനൊപ്പം മദ്യപിക്കാൻ എത്തിയതായിരുന്നു ഓം പ്രകാശ്. ഇതിനിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.കഴക്കൂട്ടം- തുമ്പ സ്റ്റേഷൻ പരിധിയിലെ ബാറുകളില്‍ എത്തി ഓംപ്രകാശ് അനധികൃത ഇടപാടുകള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.നഗരത്തിലെ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ പല തവണ ഏറ്റുമുട്ടിയത് പൊലീസിന് തലവേദനയായിരുന്നു.
ഇതിനെ തുടർന്ന് ഗുണ്ടാ സംഘങ്ങളിലുള്ളവരെ നിരന്തരമായി നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് കരുതല്‍ കസ്റ്റഡിയിലെടുത്തത്. ഓം പ്രകാശിന്റെ സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാളെ രാവിലെ ഇവരെ വിട്ടയക്കുമെന്നാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.