വിഴിഞ്ഞം തുറമുഖ വികസനം ലക്ഷ്യമിട്ട ആദ്യ രാജ്യാന്തര കോണ്‍ക്ലേവ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി,പാനല്‍ ചർച്ചകൾ ഉദ്ഘാടനം മുഖ്യമന്ത്രി,

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ വികസനം ലക്ഷ്യമിട്ട് നടക്കുന്ന ആദ്യത്തെ രാജ്യാന്തര കോണ്‍ക്ലേവ് 28, 29 തിയതികളില്‍ ഹയാത്ത് റീജൻസിയില്‍ നടക്കും.

28 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന കോണ്‍ക്ലേവില്‍ രണ്ട് ദിവസങ്ങളിലായി ഏഴ് വിഷയങ്ങളില്‍ പ്രസന്‍റേഷനുകളും നാല് വിഷയങ്ങളില്‍ പാനല്‍ ചർച്ചകളും മൂന്ന് ഫയർസൈഡ് ചാറ്റുകളും ആണ് പ്രധാനമായും നടക്കുന്നത്.

 ഉദ്ഘാടനസമ്മേളനത്തില്‍ വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. തുറമുഖ മന്ത്രി വി.എൻ.വാസവൻ, ശശി തരൂർ എം.പി, അദാനി പോർട്ട് സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍ സിഇഒ പ്രണവ് ചൗധരി എന്നിവർ സംസാരിക്കും.

28 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന കോണ്‍ക്ലേവില്‍ രണ്ട് ദിവസങ്ങളിലായി ഏഴ് വിഷയങ്ങളില്‍ പ്രസന്‍റേഷനുകളും നാല് വിഷയങ്ങളില്‍ പാനല്‍ ചർച്ചകളും മൂന്ന് ഫയർസൈഡ് ചാറ്റുകളും ആണ് പ്രധാനമായും നടക്കുന്നത്. ഉദ്ഘാടനസമ്മേളനത്തില്‍ വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. തുറമുഖ മന്ത്രി വി.എൻ.വാസവൻ, ശശി തരൂർ എം.പി, അദാനി പോർട്ട് സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍ സിഇഒ പ്രണവ് ചൗധരി എന്നിവർ സംസാരിക്കും.

കെഎസ്‌ഐഡിസി ചെയർമാൻ സി.ബാലഗോപാല്‍, വിസില്‍ എംഡി ഡോ. ദിവ്യ എസ്. അയ്യർ, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ മിർ മുഹമ്മദ് അലി, കെഎസ്‌ഐഡിസി ഇഡി ആർ. ഹരികൃഷ്ണൻ, കിന്‍ഫ്ര എം.ഡി. സന്തോഷ് കോശി തോമസ്, 

കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള, എസ്‌ബിഐ സിജിഎം എ. ഭുവനേശ്വരി, ടിസിസിഐ പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻനായർ എന്നിവർ പങ്കെടുക്കും. കെഎസ്‌ഐഡിസി എംഡി എസ്. ഹരികിഷോർ, സ്വാഗതവും തുറമുഖ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് നന്ദിയും പറയും.

28 ന് രാവിലെ 11ന് വ്യവസായ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് (വിഴിഞ്ഞവും കേരളത്തിന്റെ 2030ലേക്കുള്ള കാഴ്ചപ്പാടും), 11.40ന് തുറമുഖ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് (സുസ്ഥിര വളർച്ച- വിസിലിന്റെ കാഴ്ചപ്പാട്), 12ന് അദാനി പോർട്‌സ് സെസ് സിഇഒ പ്രണവ് ചൗധരി (ഭാവിയിലേക്കുള്ള റോഡ്‌മാപ്പ്), 3.15ന് ജനീവ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പിനിയിലെ മൈക്കല്‍ അവേസ, ഗട്ടാനോ എസ്‌പോസിറ്റോ (ഭാവിയിലേക്കുള്ള വഴിതെളിക്കല്‍), 3.45ന് ജിഐഐഎംഎസ് സിഇഒ എസ്.എസ്. ശ്രീജിത്ത് (കേരളത്തിലെ തൊഴില്‍ശക്തിയുടെ ഉപയോഗം), 

4.15ന് സതേണ്‍ എയർ കമാൻഡ് ലോജിസ്റ്റിക് മാനേജ്‌മെന്റ് ഓഫീസറും ഡെപ്യൂട്ടി കമാൻഡുമായ ഗ്രൂപ് ക്യാപ്റ്റൻ സുനില്‍ രാജ് (മറൈൻ ലോജിസ്റ്റിക്‌സും എയർ ഫോഴ്‌സുമായുള്ള തന്ത്രപരമായ സംയോജനം), 5.40ന് കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള (കേരളത്തിലെ തീര സമ്പദ് വ്യവസ്ഥയുടെ ഭാവി) എന്നിവരാണ് പ്രസന്റേഷനുകള്‍ നടത്തുക.

28ന് 12.20ന് വിഴിഞ്ഞത്തിന്റെ ആഗോള ബിസിനസ് സാധ്യതകള്‍ സംബന്ധിച്ച പാനല്‍ ചർച്ചയില്‍ ഇ.ടി. ഇൻഫ്രാ എഡിറ്റർ പി. മനോജ് മോഡറേറ്ററാകും. എംഎസ്‌സി ഇൻഡ്യ എംഡി ക്യാപ്റ്റൻ ദീപക് തിവാരി, അദാനി വിഴിഞ്ഞം പോര്‍ട്ട് സിഇഒ പ്രദീപ് ജയരാമന്‍, 

ഷിപ്പിംഗ് ആൻഡ് പോർട്‌സ് സെക്രട്ടറി ടി.കെ. രാമചന്ദ്രൻ, കോണ്‍കോർ ഗ്രൂപ്പ് ജനറല്‍ മാനേജർ ജി. ഗായത്രി, കെറി ഇൻഡേവ് സിഒഒ ഡോ. വി.എസ്. ഹരി, വിസില്‍ എംഡി ഡോ. ദിവ്യ എസ്. അയ്യർ എന്നിവർ പങ്കെടുക്കും.

4.30ന് എന്തുകൊണ്ട് വിഴിഞ്ഞം അടുത്ത ബിസിനസ് ലക്ഷ്യസ്ഥാനമാകണം എന്ന വിഷയത്തില്‍ നടക്കുന്ന ചർച്ചയില്‍ വിസില്‍ സിഇഒ ശ്രീകുമാർ കെ. നായർ മോഡറേറ്ററാകും. സിന്തൈറ്റ് എംഡി ഡോ. വിജു ജേക്കബ്, എവിടി മക്കോർമിക് എംഡി സുഷമ ശ്രീകണ്ഠത്ത്, നയാര എനർജി ചെയർമാൻ പ്രസാദ് കെ. പണിക്കർ, പ്രിൻസിപ്പല്‍ സെക്രട്ടറി കെ.ആർ.ജ്യോതിലാല്‍, ആദിത്യ ബിർള ഗ്രൂപ്പ് സീനിയർ വൈസ് പ്രസിഡന്റ് ബി. ബിനോയ് എന്നിവർ പങ്കെടുക്കും.

29ന് രാവിലെ 9.30ന് ഷിപ്പിംഗ്, ലോജിസ്റ്റിക് മേഖലയിലെ പുതിയ വിതരണശൃംഖലകളുടെ സാധ്യതകളെപ്പറ്റിയുള്ള ചർച്ച ലെഷാകോ ഇൻഡ്യ എംഡി ടി.കെ.റാം നയിക്കും. സിഎംഎസിജിഎ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ക്യാപ്റ്റന്‍ സ്വാമിനാഥന്‍ രാജഗോപാലന്‍, മെഡ്‌ലോഗ് ട്രാൻസ്‌പോർട് ആൻഡ് ലൊജിസ്റ്റിക് ജനറല്‍ മാനേജർ വിജയ് കുമാർ, അബ്രാവോ ഗ്രൂപ്പിന്റെ ലെനി അബ്രാവോ, ഭവാനി ഗ്രൂപ്പില്‍നിന്നുള്ള ജീക്ഷിത് ഷെട്ടി, കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ ഗുരുകരന്‍ സിംഗ് ബെയിന്‍സ്, കേരള ഷിപ്പിംഗ് ആന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എം.ഡി: ആര്‍. ഗിരിജ എന്നിവർ പങ്കെടുക്കും.

കേരളത്തെ ആഗോള സാമ്പത്തിക പവർഹൗസ് ആക്കി മാറ്റുന്നതിന്റെ സാധ്യതകള്‍ ചർച്ച ചെയ്യുന്ന 11.15നുള്ള സെഷൻ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ മിർ മുഹമ്മദ് അലി നയിക്കും. പരിസ്ഥിതി ഐടി വകുപ്പ് സെക്രട്ടറി രത്തൻ ഖേല്‍ക്കർ, ഷറഫ് ഗ്രൂപ്പ് സിഇഒ ശ്യാം കപൂർ, അദാനി ഗ്രൂപ്പ് കണ്ടെയ്നര്‍ ഡിവിഷന്‍ മേധാവി ഹരികൃഷ്ണന്‍ സുന്ദരം, യുഎൻ ഗ്ലോബല്‍ കോംപാക്‌ട് നെറ്റ്‌വർക് എക്‌സിക്യൂട്ടീവ് ഡയറക്ടർ രത്‌നേഷ് ഝാ, കാനൂ ഇന്‍ഡ്യ ഡയറക്ടർ ക്യാപ്റ്റൻ അംരേഷ് കുമാർ ഝാ എന്നിവർ പങ്കെടുക്കും.

28ന് 2.30ന് അഡ്‌വന്‍ ഇന്റര്‍നാഷണല്‍ മേധാവി ഡി. ശിവകുമാര്‍ ഇ.ടി. ഇൻഫ്രാ എഡിറ്റർ പി. മനോജുമായും ആറു മണിക്ക് ശശി തരൂർ എം.പി വിസില്‍ എം.ഡി ദിവ്യ എസ്. അയ്യരുമായും സംവദിക്കും. 29ന് രാവിലെ 10.30ന് ഇൻഫോസിസ് സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ വ്യവസായ വകുപ്പ് സെക്രട്ടറി മിര്‍ മുഹമ്മദ് അലിയുമായും ഫയർസൈഡ് ചാറ്റില്‍ സംസാരിക്കും. 

29ന് 12.15ന് സമാപന സമ്മേളനത്തില്‍ തുറമുഖ സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, പ്രിൻസിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് എന്നിവർ കോണ്‍ക്ലേവിനെ വിലയിരുത്തി സംസാരിക്കും. പ്രിൻസിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് സ്വാഗതവും ടിസിസിഐ പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻനായർ നന്ദിയും പറയും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"Greeshma |കുശാഗ്രബുദ്ധിയുള്ളക്രിമിനലാണ് ഗ്രീഷ്മ | Adv V.S Vineeth Kumar" !!!

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !