വീണ്ടും കാട്ടാന ആക്രമണം, റബര്‍ ടാപ്പിങ്ങിനിറങ്ങിയ ആദിവാസിയെ ചവിട്ടി, തുമ്പിക്കൈയില്‍ തൂക്കി എറിഞ്ഞു, തലനാരിഴക്ക് രക്ഷ,

തിരുവനന്തപുരം: വിതുരയ്ക്ക് സമീപം ആദിവാസിയായ റബർ ടാപ്പിങ് തൊഴിലാളിക്ക് കാട്ടാനയുടെ അക്രമണത്തില്‍ ഗുരുതര പരിക്ക്.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം സംഭവം. വിതുര പഞ്ചായത്തിലെ മണലി വാർഡില്‍ കൊമ്പ്രാൻകല്ല് പെരുമ്പാറാടി ആദിവാസി മേഖലയില്‍ തടതരികത്ത് ശിവാ നിവാസില്‍ ശിവാനന്ദൻ കാണി(46) രാവിലെ ടാപ്പിംഗ് തൊഴിലിനു പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. 

ശിവാനന്ദനെ കണ്ട ആന ചവിട്ടുകയും പിന്നാലെ തുമ്പിക്കൈ കൊണ്ട് വലിച്ച്‌ ദൂരെയെറിയുമായായിരുന്നു. ശിവാനന്ദന് മുഖത്ത് മുറിവും, വാരിയെല്ലിന് പൊട്ടലും, നെഞ്ചില്‍ ക്ഷതവുമേറ്റു.നിലവിളി കേട്ട് കൂടെ ജോലി ചെയ്യുന്നവർ സ്വകാര്യ വാഹനത്തില്‍ ഇയാളെ വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. ശിവാനന്ദൻ കാണിയും നാലുമക്കളും അടങ്ങുന്നതാണ് കുടുംബം. ഭാര്യ വാസന്തി ഒരു വർഷത്തിനു മുമ്പ് മരണപ്പെട്ടു.

ഈ പ്രദേശത്ത് കാട്ടുമൃഗങ്ങളുടെ ശല്യം നിരന്തരം വർധിച്ചുവരികയാണെന്നും പലപ്പോഴായി അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും പരിഹാരം ഉണ്ടാക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു.

പ്രദേശത്ത് ആനയും കാട്ടുപോത്തും കരടിയും ജനവാസമേഖലകളിലി റങ്ങുന്ന വിഷയം ചൂണ്ടിക്കാട്ടി വനംമന്ത്രിക്കും, ജില്ലാ കലക്ടർക്കും, ഡിഎഫ്‌ഒ ക്കും സന്ദേശം അയച്ചെന്നും പഞ്ചായത്ത് പ്രസിഡന്‍റ് മഞ്ജുഷ ജി. ആനന്ദ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !