ആലപ്പുഴ: കാപ്പാ നിയമം ലംഘിച്ച് അക്രമം നടത്തിയ പ്രതി അറസ്റ്റിലായി. കുറത്തികാട് പൊലീസ് സ്റ്റേഷനില്‍ അടക്കം ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ പള്ളിയ്ക്കല്‍ നടുവിലേ മുറിയില്‍ നന്ദുമാഷ് എന്നു വിളിക്കുന്ന രാഹുല്‍ (26) ആണ് കാപ്പാ നിയമം ലംഘിച്ചതിന് പിടിയിലായത്.
കുറത്തികാട്, നൂറനാട്, വീയ്യൂർ പൊലീസ് സ്റ്റേഷനുകളില്‍ വധശ്രമം, ഭവനഭേദനം ഉള്‍പ്പെടെ 10 ഓളം ക്രിമനല്‍ കേസ്സുകളില്‍ ഉള്‍പ്പെട്ട രാഹുലിനെ കുറത്തികാട് പൊലീസ് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പ്രത്യേക നിരീക്ഷിച്ച് വരികയായിരുന്നു. തുടർന്ന് എറണാകുളം റേഞ്ച് ഡിഐജി കാപ്പാ നിയമ പ്രകാരം നാടുകടത്തി ഉത്തരവ് പുറപ്പെടുവിക്കുകയും രാഹുലിനെ ആലപ്പുഴ ജില്ലയില്‍ നിന്നും നാടുകടത്തിയും ചെയ്തിരുന്നു. ഈ ഉത്തരവ് ലംഘിച്ച് രാഹുല്‍ കഴിഞ്ഞ 2024 നവംബര്‍ എട്ടിന് ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ച് കുറത്തികാട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു. വീട്ടിലെ ജനല്‍ ചില്ലുകള്‍ അടിച്ച് പൊട്ടിക്കുകയും വീട്ടുപകരണങ്ങള്‍ക്ക് നാശനഷ്ടമുണ്ടാക്കുകയും ചെയ്ത പ്രതി ഗൃഹനാഥനെ ആക്രമിച്ച് പരിക്കേല്പിക്കുകയും ചെയ്ത ശേഷം ഒളിവില്‍ പോവുകയായിരുന്നു. ഈ സംഭവത്തിന് കുറത്തികാട് പൊലീസ് കേസ്റ്റ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും രാഹുല്‍ കാപ്പാ ഉത്തരവ് ലംഘിച്ച് ആലപ്പുഴയില്‍ ജില്ലയില്‍ പ്രവേശിച്ചു എന്നും കണ്ടെത്തിയിരുന്നു. തുടർന്ന് കാപ്പാ നിയമം ലംഘിച്ചതിനും രാഹുലിനെതിരെ കുറത്തികാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതി കണ്ണൂർ ജില്ലയില്‍ ഒളിവില്‍ താമസിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെങ്ങന്നൂർ ഡിവൈഎസ് പി എംകെ ബിനുകമാറിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി, നാടുകടത്തിയിട്ടും രക്ഷയില്ല:, വീണ്ടും വീട് കയറി ആക്രമണം:, കാപ്പാ കേസ് പ്രതി അറസ്റ്റില്‍,
0
ചൊവ്വാഴ്ച, ജനുവരി 21, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.