നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം: പുതിയ ഗവര്‍ണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം, വയനാടിന് മുൻഗണന, ബജറ്റ് ഏഴിന്,

തിരുവനന്തപുരം : സംസ്ഥാന നിയമസഭാ സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് തുടക്കമാകും. ഉരുള്‍ പൊട്ടല്‍ ദുരന്തമുണ്ടായ വയനാടിന്‍റെ പുനർനിർമ്മാണത്തിന് പ്രസംഗത്തില്‍ മുൻഗണന ഉണ്ടാകും.

വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കാത്തതില്‍ കേന്ദ്രത്തിനെതിരെ പ്രസംഗത്തില്‍ വിമർശനത്തിന് സാധ്യതയുണ്ട്. വിസി നിയമനത്തില്‍ മാറ്റം നിർദ്ദേശിക്കുന്ന യുജിസിയുടെ കരട് ഭേദഗതിയെയും വിമർശിക്കാനിടയുണ്ട്.

ഗവർണറായി രാജേന്ദ്ര ആർലേക്കർ ചുമതലയേറ്റ ശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗമാണ്. ചുമതലയേറ്റത് മുതല്‍ ഗവർണർ സർക്കാറുമായി അനുനയ ലൈനിലാണ് നീങ്ങുന്നത്.

കഴിഞ്ഞ ദിവസം സ്പീക്കർ രാജ്ഭവനിലെത്തി ഗവർണറെ നയപ്രഖ്യാപന പ്രസംഗത്തിനായി ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. പിൻവലിച്ചെങ്കിലും വനനിയമഭേദഗതി അടക്കമുള്ള വിവാദ വിഷയങ്ങള്‍ സമ്മേളന കാലയളവില്‍ പ്രതിപക്ഷം സർക്കാറിനെതിരെ ആയുധമാക്കും. ഏഴിനാണ് ബജറ്റ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !