തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ ചുരിദാറിനു മുകളില്‍ മുണ്ടുടുക്കണമെന്ന ആചാരം അന്ധവിശ്വാസമാണെന്ന് ശിവഗിരി മഠം അധ്യക്ഷൻ സ്വാമി സച്ചിദാനന്ദ.
അതുകൊണ്ട് ഒരു പ്രത്യേക ഐശ്വര്യമോ അഭിവൃദ്ധിയോ ഭക്തജനങ്ങള്ക്കുണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രത്തേക്കാള്‍ വലിയ ക്ഷേത്രങ്ങളെ മാതൃകയാക്കണമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കണമെന്ന നിലപാടില്‍ ശിവഗിരി മഠം ഉറച്ചുനില്‍ക്കുകയാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. രാജകൊട്ടാരത്തിലേതുള്പ്പെടെ ചെറുപ്പക്കാരായ സ്ത്രീകള്‍ ഒട്ടേറെത്തവണ ശബരിമല പ്രവേശനം നടത്തിയിട്ടുള്ളതാണ്.
വലിയ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് പ്രത്യേക സമയത്ത് സ്ത്രീകള്‍ക്ക് മാത്രമായി പ്രവേശനം അനുവദിക്കണം. ആ സമയത്ത് പുരുഷന്മാരെ പ്രവേശിപ്പിക്കരുതെന്നും സച്ചിദാനന്ദ പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശനത്തില്‍ ഇടത് സർക്കാരിന് തെറ്റു പറ്റിയിട്ടില്ലെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഇടത് സർക്കാരിന്റെ ശബരിമല നയം ഉള്‍ക്കൊള്ളാൻ ജനസമൂഹം വളരാതിരുന്നതാണ് പ്രതിഷേധത്തിന് കാരണം.
ആ നയം അംഗീകരിച്ച് മാറ്റത്തിന് തയാറാകാതെ മറ്റ് രാഷ്ട്രീയപാർട്ടികള്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചതാണ് സംഘർഷത്തിന് വഴിവച്ചതെന്നും സച്ചിദാനന്ദ കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.