കരുനാഗപ്പള്ളിയില്‍ എക്സൈസ് മിന്നൽ പരിശോധന: 6.306 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു,

കൊല്ലം: കരുനാഗപ്പള്ളിയില്‍ എക്സൈസ് നടത്തിയ പരിശോധനകളില്‍ 6.306 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

4.150 കിലോഗ്രാം കഞ്ചാവുമായി ഓച്ചിറ സ്വദേശി സാബു (51), 2.156 കിലോഗ്രാം കഞ്ചാവുമായി വള്ളികുന്നം സ്വദേശി അസ്‌ലം ഷാ (26) എന്നിവരാണ് പിടിയിലായത്. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് ചില്ലറ വില്‍പ്പന നടത്തിവരുന്ന സംഘത്തിലെ അംഗങ്ങളാണിവർ. കൊല്ലം എക്‌സൈസ് സൈബർ സെല്ലിന്‍റെ കൂടി സഹായത്തോടെയാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. 

കൊല്ലം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സർക്കിള്‍ ഇൻസ്പെക്ടർ ഷിജു എസ് എസിന്‍റെ നിർദേശാനുസരണം എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സി പിയുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ സ്ക്വാഡ് സംഘവും കൊല്ലം എക്സൈസ് ഇന്‍റലിജൻസ് വിഭാഗവും സംയുക്തമായാണ് കഞ്ചാവ് കണ്ടെത്തിയത്.

റെയ്‌ഡില്‍ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ വിധുകുമാർ പി, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ ജെ ആർ, ഇന്‍റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ മനു, സിവില്‍ എക്സൈസ് ഓഫീസർമാരായ അജിത് ബി എസ്, അനീഷ് എം ആർ, ജൂലിയൻ ക്രൂസ്, ജോജോ ജെ, സൂരജ് പി, അഭിരാം എച്ച്‌, വനിതാ സിവില്‍ എക്സൈസ് ഓഫിസർ നിജി ജി എന്നിവരും പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !