തൃശ്ശൂർ : തൃശൂർ സർക്കാർ ചില്‍ഡ്രൻസ് ഹോമില്‍ 17കാരൻ കൊല്ലപ്പെട്ടു. ഇരിങ്ങാലക്കുട സ്വദേശി അങ്കിത് ആണ് കൊല്ലപ്പെട്ടത്.
ഉറങ്ങിക്കിടക്കുന്ന കുട്ടിയെ അന്തേവാസിയായ 15കാരൻ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. രാവിലെ ആറരയോട് കൂടിയാണ് ദാരുണമായ കൊലപാതകമുണ്ടായത്. കുട്ടികള്‍ തമ്മില്‍ തർക്കങ്ങള്‍ ഉണ്ടായിരുന്നതായി വിവരം. ഇതാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് പ്രാഥമിക നിഗമനം. 25 ഓളം അനാഥരായ കുട്ടികളെയാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നത്. വിയ്യൂർ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.ചില്‍ഡ്രൻസ് ഹോമില്‍ ക്രൂര കൊലപാതകം; 17കാരനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി,
0
വ്യാഴാഴ്ച, ജനുവരി 16, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.