അരൂർ: തുറവൂരിൽ അവസാനിക്കുന്ന ഉയരപ്പാതയുടെ ഇറങ്ങുന്ന ഭാഗത്തെ അപ്രോച്ച് റോഡിനായുള്ള പൈലിങ് ജോലികൾ പുരോഗമിക്കുന്നു. തുറവൂർ ജംക്‌ഷൻ തുടങ്ങി തെക്കോട്ട് 450 മീറ്റർ തെക്കോട്ടുള്ള ഭാഗം വരെയാണ് ഉയരപ്പാതയുള്ളത്.
ഈ ഭാഗത്തെ ജോലികൾ ചെയ്യുന്നതു ഹരിയാന കേന്ദ്രമായ കെസിസി ബിൽഡ്‌കോൺ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ്. ജംക്‌ഷന്റെ പടിഞ്ഞാറു ഭാഗത്താണു പൈലിങ് ജോലികൾ നടക്കുന്നത്. ജോലി നടക്കുന്നതിനാൽ നാലുവരിപ്പാതയിൽ കോൺക്രീറ്റ് ബ്ലോക്കുകൾ അടുക്കി വീതി കുറച്ചു.
ഇതിനാൽ ഗതാഗതക്കുരുക്ക് ശക്തമാണ്.
ജംക്‌ഷനിൽ നിന്നു തെക്കോട്ട് സർവീസ് റോഡിനോടു ചേർന്നു സി ബ്ലോക്ക് കോൺക്രീറ്റ് ഉപയോഗിച്ചു കാനയുടെ നിർമാണം 500 മീറ്ററോളം പൂർത്തിയായി. ഉയരപ്പാത നിർമാണ കമ്പനിയുടെ ജീവനക്കാരെ ട്രാഫിക് നിയന്ത്രിക്കുന്നതിനായി നിയമിച്ചിട്ടുണ്ട്.എന്നാൽ ഇവരെ വകവയ്ക്കാതെ വാഹനങ്ങൾ തോന്നിയപോലെ പോകുന്നതിനാൽ അപകടങ്ങളും ഉണ്ടാകുന്നുണ്ട്. ഏറെ വാഹനതിരക്കുള്ള എരമല്ലൂർ ജംക്‌ഷനും ഉയരപ്പാത നിർമാണക്കമ്പനി അടച്ചു. മുകളിൽ കോൺക്രീറ്റ് നടക്കുന്നതിന്റെ ഭാഗമായിട്ടാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.