എറിഞ്ഞത് 36,008 നാളികേരം; കുന്നംകുളം കക്കാട് മഹാഗണപതി ക്ഷേത്രത്തിലെ 'വേട്ടേക്കരൻ പാട്ട്' ലോക റെക്കോര്‍ഡ് നേട്ടത്തില്‍

തൃശൂർ: കേരളത്തിലെ ക്ഷേത്രാചാര ചടങ്ങുകളുടെ ചരിത്രത്തില്‍ ആദ്യമായി 36,008 നാളികേരമെറിഞ്ഞുള്ള വേട്ടേക്കരൻ പാട്ട് അരങ്ങേറി. കുന്നംകുളം കക്കാട് മഹാഗണപതി ക്ഷേത്രത്തിലാണ് ചടങ്ങുകള്‍ നടന്നത്.

ലോക ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും നാളികേരം എറിഞ്ഞുടയ്ക്കുന്ന ചടങ്ങ് നടക്കുന്നത്. 36,008 നാളികേരം എറിഞ്ഞതിന് ടൈം വേള്‍ഡ് റെക്കോർഡിന്റെ സർട്ടിഫിക്കറ്റും അധികൃതർ കൈമാറി. 

രാവിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷമാണ് പാട്ടിന്റെ ചടങ്ങുകള്‍ക്ക് തുടക്കമായത്. 10.30ന് ഭക്ത ജനങ്ങള്‍ നാളികേരം എണ്ണി കൂട്ടി. വൈകീട്ട് 6 30ന് മുല്ലക്കല്‍ പാട്ടിന് എഴുന്നള്ളിച്ച്‌ രാത്രി 10 മണിയോടുകൂടി നാളികേരം എറിയാൻ ആരംഭിച്ചു.

എട്ടര മണിക്കൂർ സമയമെടുത്ത് രാവിലെ 6.30ന് നാളികേരം എറിയല്‍ അവസാനിച്ചു. ശേഷം ചടങ്ങുകള്‍ പൂർത്തിയാക്കി കൂറ വലിച്ച്‌ വേട്ടേക്കരൻ പാട്ട് പൂർത്തീകരിച്ചു. ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡന്റ് കെ കെ സുബിദാസ്, സെക്രട്ടറി സുനീഷ് അയിനിപുള്ളി, ട്രഷറർ ഭാസ്കര കുറുപ്പ് എന്നിവർ നേതൃത്വം നല്‍കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !