ഡൽഹി: കോസ്റ്റ് ഗാര്‍ഡിന്റെ ഹെലിക്കോപ്റ്റര്‍ ഗുജറാത്തിലെ പോര്‍ബന്ദര്‍ വിമാനത്താവളത്തില്‍ തകര്‍ന്നുവീണ് മൂന്നു പേര് മരിച്ചു
പരിശീലന പറക്കലിനിടെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലിക്കോപ്റ്റര്‍ (എഎല്‍എച്ച്) ധ്രുവ് ഹെലിക്കോപ്റ്ററാണ് തകര്‍ന്നത്. മരിച്ചവരില്‍ രണ്ടു പേര് പൈലറ്റാണെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി.ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണതിന് പിന്നാലെ തീപിടിച്ചതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചത്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ എയര്‍ എന്‍ക്ലേവിലാണ് അപകടമുണ്ടായത്.
കര, നാവിക, വ്യോമ സേനകള്‍ ഉപയോഗിക്കുന്ന എ.എല്‍.എച്ച് ധ്രുവ് ഹെലിക്കോപ്റ്ററുകള്‍ക്ക് രണ്ടു വര്‍ഷം മുമ്പ് ചില സാങ്കേതിക പിഴവുകള്‍ കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ വിവിധ സേനാ വിഭാഗങ്ങളും കോസ്റ്റ് ഗാര്‍ഡും 325 എ.എല്‍.എച്ച് ധ്രുവ് ഹെലിക്കോപ്റ്ററുകളാണ് നിലവില്‍ ഉപയോഗിച്ചുവരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.