ദുഃഖിതനായും കോപഭാവത്തിലും ഉള്ള ശ്രീരാമ വിഗ്രഹമുള്ള പ്രശസ്തമായ ക്ഷേത്രം കേരളത്തില്‍ അറിയാം ചരിത്രം,

 തൃശ്ശൂർ: പൗരാണികകേരളത്തില്‍ വര്‍ഷാവര്‍ഷം പണ്ഡിതന്മാരുടെ വാദപ്രതിവാദ സദസ്സുകള്‍ നടക്കുന്നതിനാല്‍ ചരിത്രത്തില്‍ ഇടംനേടിയ സ്ഥലമാണ് കടവല്ലൂര്‍.

കടവല്ലൂര്‍ അന്യോന്യം’ എന്നറിയപ്പെട്ടിരുന്ന ഈ പണ്ഡിതസദസ്സുകള്‍ കൊണ്ട് പ്രസിദ്ധമായ കടവല്ലൂര്‍ ക്ഷേത്രത്തില്‍ ശ്രീരാമ പ്രതിഷ്ഠയാണ്. കേരളത്തിലെ പ്രധാനപ്പെട്ട 6 ശ്രീരാമസ്വാമി ക്ഷേത്രങ്ങളില്‍ ഒന്നാണ് കടവല്ലൂര്‍ ശ്രീരാമ ക്ഷേത്രം. രാമ-രാവണയുദ്ധത്തിന്റെ സമയത്ത് വിഭീഷണന്‍ ആരാധനയ്ക്കായി ഉപയോഗിച്ചിരുന്നതെന്ന് കരുതപ്പെടുന്ന വിഗ്രഹമാണ് കടവല്ലൂരേത്.

 ഭീമപുത്രനായ ഘടോല്‍കചനാണ് ഈ വിഗ്രഹം ദ്വാപരയുഗത്തില്‍ കണ്ടെടുത്തതെന്നും വിശ്വസിക്കപ്പെടുന്നു. തൃശ്ശൂര്‍ ജില്ലയില്‍ തലപ്പിള്ളി താലൂക്കിലാണ് കടവല്ലൂര്‍ ദേശം സ്ഥിതിചെയ്യുന്നത്.

പ്രഭാതത്തില്‍ സീതാവിരഹം മൂലം ദുഃഖിതനായും, ഉച്ചയ്ക്ക് സേതുബന്ധനത്തിന് വരുണന്‍ അനുമതി നല്‍കാത്തത് നിമിത്തം കോപഭാവത്തിലും, പ്രദോഷത്തില്‍ പട്ടാഭിഷേക നിമിത്തമായി രാജകീയ ഭാവത്തിലും കുടികൊള്ളുന്ന ശ്രീരാമനാണ് കടവല്ലൂരില്‍ വാണരുളുന്നത്.
ഗണപതി, സങ്കല്‍പ്പശിവന്‍, അയ്യപ്പന്‍ എന്നിവരാണ് കടവല്ലൂരെ ഉപദേവതാ പ്രതിഷ്ഠകള്‍. മകരത്തിലെ ഏകാദശിയാണ് കടവല്ലൂരെ പ്രധാന ഉത്സവാഘോഷം. ശ്രീരാമനവമിയും, നവരാത്രിയും കടവല്ലൂരില്‍ പ്രാധാന്യത്തോടെ കൊണ്ടാടപ്പെടുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !