തൃശൂര്‍: ചാലക്കുടിയില്‍ ഇലക്ട്രിക് സ്കൂട്ടറിന് പുറകില്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികനായ വയോധികന് മരിച്ചു. പഴൂക്കര മാതിരപ്പിള്ളി ജോര്‍ജ്(73) മരിച്ചത്. വെള്ളി പകല്‍ 10.30 ഓടെ റെയില്‍വേ സ്റ്റേഷന് മുന്നിലായിരുന്നു സംഭവം.
ചാലക്കുടിയിലേക്ക് വരികയായിരുന്ന ജോര്‍ജിന്റെ സ്കൂട്ടറിന് പുറകില്‍ ലോറി ഇടിക്കുകയായിരുന്നു. കമ്പി കയറ്റി പാലക്കാട്ടേയ്ക്ക് പോവുകയായിരുന്നു ലോറി. 20 മീറ്ററോളം സ്കൂട്ടര്‍ വലിച്ചിഴച്ച് കൊണ്ടുപോയി. സംഭവ സ്ഥലത്ത് വച്ച് തന്നെ വയോധികന്റെ മരണം സംഭവിച്ചു.സ്കൂട്ടറിനു പിന്നില്‍ ലോറി ഇടിച്ചു; ചാലക്കുടിയില്‍ വയോധികന് ദാരുണാന്ത്യം,
0
വെള്ളിയാഴ്ച, ജനുവരി 10, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.