അനുവാദമില്ലാതെ 500 രൂപയെടുത്തു, മദ്യലഹരിയിൽ അനുജനെ ക്രൂരമായി കൊലപ്പെടുത്തി:

മുംബൈ : 500 രൂപയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ സ്വന്തം അനുജനെ കുത്തിക്കൊലപ്പെടുത്തി യുവാവ്. 32 വയസുകാരനായ യുവാവ് 27 വയസുകാരനായ അനുജനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. താനെയിലെ കല്യാണ്‍ ഏരിയയില്‍ ആണ്  സംഭവം. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. 

മദ്യലഹരിയിലായിരുന്ന പ്രതി സലിം ഷമീമിന്റെ പോക്കറ്റില്‍ നിന്ന് അനുജന്‍ നസീം ഖാൻ അനുവാദം ചോദിക്കാതെ 500 രൂപയെടുത്തതാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

 പ്രകോപിതനായ പ്രതിയും അനുജനും തമ്മില്‍ ഏറെ നേരത്തെ വാക്കു തര്‍ക്കമുണ്ടായി. വാക്കു തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ അനുജനെ കത്തി കൊണ്ട് കുത്തുകയായിരുന്നുവെന്നും ബസാർപേത്ത് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

കുറ്റകൃത്യം നടന്നതിനു ശേഷം ഇരുവരുടെയും അമ്മയാണ് പൊലീസിനെ വിവരമറിയിച്ചത്. അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയും ഭാരതീയ ന്യായ സംഹിത സെക്ഷൻ 103 (1) പ്രകാരം കൊലപാതകത്തിന് കേസെടുക്കുകയുമായിരുന്നു.

മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചതായും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !