തൃശ്ശൂർ : ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി തർക്കം. കന്യാകുമാരി എക്സ്പ്രസില്‍ കത്തിക്കുത്ത്.
കായംകുളത്തേക്ക് യാത്ര ചെയ്ത യുവാക്കള്‍ തമ്മിലുള്ള തർക്കത്തിനിടയിലാണ് കത്തിക്കുത്തുണ്ടായത്. ബാംഗ്ലൂരില്‍ നിന്നും ട്രെയിനില്‍ കയറിയ യുവാക്കള്‍ക്ക് പാലക്കാട് വരെ മാത്രമേ ടിക്കറ്റ് ഉണ്ടായിരുന്നുള്ളൂ. പരിശോധനയില്‍ ടിടിഇ ഫൈൻ ഈടാക്കി. ഇതോടെ ടിക്കറ്റ് എടുക്കാത്തതിന്റെ പേരില്‍ യുവാക്കള്‍ തമ്മില്‍ തർക്കം ഉണ്ടായി. ഇതിനിടയിലാണ് യുവാക്കളില്‍ ഒരാള്‍ മറ്റൊരാളെ കുത്തിയത്. പരിക്ക് ഗുരുതരമല്ല. പ്രതിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു.ടിക്കറ്റ് എടുക്കാത്തതിനെച്ചൊല്ലി തര്‍ക്കം, കന്യാകുമാരി എക്സ്പ്രസിനുള്ളില്‍ യുവാവിന് കുത്തേറ്റു, പ്രതി കസ്റ്റഡിയിൽ,
0
ചൊവ്വാഴ്ച, ജനുവരി 28, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.