മലപ്പുറം: ബ്രിട്ടീഷുകാര്‍ നട്ടുവളര്‍ത്തിയ 95 വർഷം പഴക്കമുള്ള തേക്ക് തടികള്‍ നിലമ്പൂരില്‍ ലേലത്തിന്. അരുവാക്കോട് സെൻട്രല്‍ ഡിപ്പോയില്‍ നാളെയും ഫെബ്രുവരി 3 നുമായാണ് തേക്ക് ലേലം നടക്കുക.
1930 ല്‍ നെല്ലിക്കുത്ത് പ്ലാൻ്റേഷനില്‍ ബ്രിട്ടീഷുകാർ നട്ട് പരിപാലിച്ച തേക്കുകള്‍. 95 വർഷത്തോളം പഴക്കമുള്ള തടികള്‍ ഓരോന്നും നിലമ്പൂർ തേക്കിൻ്റെ പ്രൗഢി വിളിച്ചോതുന്നതാണ്. സ്വർണ്ണ വർണ്ണത്തിലുളള നിലമ്പൂർ തേക്കിൻ തടികള്‍ പഴയ കാലത്തേതുപോലെ തന്നെ ഇത്തവണയും മോഹവിലക്ക് തന്നെ വില്‍ക്കാനാവുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്. ബി കയറ്റുമതി ഇനത്തില്‍പ്പെട്ട തേക്ക് തടികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 318 ഘനമീറ്റർ തേക്ക് തടികളാണ് നിലമ്പൂർ അരുവാക്കോട് സെൻട്രല്‍ ഡിപ്പോയില്‍ ലേലത്തിനായി ഒരുക്കിയിരിക്കുന്നത്.95 വര്‍ഷം പഴക്കം: ബ്രിട്ടീഷുകാര്‍ നട്ടുവളര്‍ത്തിയ തേക്ക് തടികള്‍ ലേലത്തിന്; മോഹവില പ്രതീഷിച്ച് വനംവകുപ്പ്,
0
ചൊവ്വാഴ്ച, ജനുവരി 28, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.