തൃശൂര്‍: ജയിലിലേക്ക് ലഹരി പൊതി എറിയാനെത്തിയ യുവാവ് കുടുങ്ങി. വിയ്യൂര്‍ അതിസുരക്ഷാ ജയില്‍ കഴിയുന്ന സുഹൃത്തിന് മയക്കുമരുന്ന് മതിലിന് മുകളിലൂടെ എറിഞ്ഞുകൊടുക്കാന്‍ വേണ്ടി എത്തിയ യുവാവാണ് അറസ്റ്റിലായത്.
തിരുവന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയായി വിഷ്ണു (32) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്. ജയില്‍ കവാടം സുരക്ഷാ ജീവനക്കാരായ ഇന്ത്യന്‍ റിസര്‍വ് ബാച്ച് പോലീസ് സേനംഗങ്ങള്‍ ആണ് യുവാവിനെ കൈയോടെ പിടികൂടിയത്.പല തവണ വിവിധ കേസുകളില്‍പ്പെട്ട് തടവില്‍ കഴിഞ്ഞയാളാണ് വിഷ്ണു. ജയില്‍ പരിസരത്ത് ലഹരി പൊതിയുമായി പതുങ്ങിയിരുന്ന വിഷ്ണുവിനെ ജയില്‍ പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്റെ മുന്നില്‍ പെടുകയായിരുന്നു.
ഓടി രക്ഷപ്പെടാന്‍ കഴിയാത്തതുമൂലം കള്ളം പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിവീണു. മലവിസര്‍ജനം നടത്താനാണ് ജയില്‍ പരിസരത്തെ കുറ്റിക്കാട്ടിനിടയില്‍ കയറിയതെന്നും തടവില്‍ കഴിയുന്ന സുഹൃത്തിനെ കാണന്‍ വന്നതാണ് എന്നും പറഞ്ഞായിരുന്നു രക്ഷപ്പെടാന്‍ ശ്രമിച്ചത്.സംശയം തോന്നിയ പൊലീസ് സംഘം ഇയാളുടെ ദേഹപരിശോധന നടത്തിയപ്പോള്‍ ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് ബീഡി കണ്ടെത്തുകയായിരുന്നു. മുമ്പും നിരവധി തവണ ജയിലിന്റെ മതിലിന്റെ മുകളിലൂടെ ബീഡി അടക്കമുള്ളവ എറിഞ്ഞ് കൊടുത്തിട്ടുള്ളതായി ചോദ്യം ചെയ്തപ്പോള്‍ യുവാവ് സമ്മതിച്ചു. പിടിയിലാകുന്ന സമയത്ത് വിഷണു മദ്യലഹരിയില്‍ ആയിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് ' ജയിലിലെ തടവുകാരന് ബിഡി അടക്കമുള്ള സാധനങ്ങള്‍ സെല്ലില്‍ എത്തിച്ച് നല്കിയ ജയില്‍ വാര്ഡന് തന്നെ പിടിയില്‍ ആയിരുന്നു. ഇത്തരം സാധനങ്ങള്‍ എത്തിക്കുന്നത് ചില ജയില്‍ ജീവനക്കാരുടെ സഹായത്താല്‍ ആണന്നെുള്ള ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.