കാഞ്ചീപുരം :മുഖം കത്തിക്കരിഞ്ഞ നിലയില്‍ മൂന്ന് ആണ്‍കുട്ടികളുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി.
തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ കാട്ടാങ്കുളത്ത് വില്ലുത്ത് വാടി ഗ്രാമത്തിലെ തടാകത്തില്‍ നിന്നാണ് മൂന്നുപേരുടേയും മൃതദേഹം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയത്.ഇവർ വിശ്വ, ചത്രിയൻ, ഭരത് എന്നീ 17 വയസ്സുള്ള മൂന്ന് ആണ്‍കുട്ടിളാണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹങ്ങളില്‍ ചില പാടുകളുള്ളതായും റിപ്പോർട്ടുകളുണ്ട്. മുഖത്ത് കത്തിക്കരിഞ്ഞത് ഉള്‍പ്പെടെ നിരവധി ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നു.
രഹസ്യവിവരത്തെത്തുടർന്നാണ് പോലീസ് വ്യാഴാഴ്ച സ്ഥലത്തെത്തി ഫയർ ആൻഡ് റെസ്‌ക്യൂ ടീമിനൊപ്പം അന്വേഷിച്ചത്. തടാകത്തില്‍ നിന്ന് ജീർണിച്ച മൃതദേഹങ്ങള്‍ പുറത്തെടുത്തു. മൃതദേഹങ്ങള്‍ക്ക് മൂന്ന് ദിവസം പഴക്കമുണ്ടാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.വാലാജാബാദിലെ ഒരു സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ട മൂന്ന് പേരും. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി ചെങ്കല്‍പട്ട് സർക്കാർ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്, അന്വേഷണം നടക്കുകയാണ്.
ഉത്തരമേരൂരിനടുത്ത് സിരുമയിലൂർ ഗ്രാമത്തിലെ ചില ഗുണ്ടകള്‍ക്ക് ഭരതുമായി തർക്കം ഉണ്ടായിരുന്നതായും പറയപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.