അബുദാബി: വളര്‍ത്തുമൃഗങ്ങളുടെ രജിസ്ട്രേഷന് നിര്‍ബന്ധമാക്കി അബുദാബി
ഫെബ്രുവരി മൂന്ന് മുതലാണ് പുതിയ നിബന്ധന കര്‍ശനമാക്കിയത്. രജിസ്ട്രേഷൻ, പ്രതിരോധ കുത്തിവയ്പ് എന്നിവയ്ക്കായി വർഷത്തിൽ 500 ദിർഹം വരെ ഉടമ നൽകണം.
വളര്‍ത്തുമൃഗങ്ങളായ പൂച്ച, നായ തുടങ്ങിയവ പ്രദേശത്തെ വെറ്ററിനറി ക്ലിനിക്കുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നത് നിയന്ത്രിക്കാനും അവയുടെ ക്ഷേമം ഉറപ്പാക്കാനുമാണ് പുതിയ നടപടി.
കാണാതാകുന്ന വളര്‍ത്തുമൃഗങ്ങളെ കണ്ടെത്തുന്നതിനായി മൈക്രോ ചിപ്പ് ഘടിപ്പിക്കും. ഇതില്‍ വളര്‍ത്തുമൃഗങ്ങളുടെ വിശദാംശങ്ങളും ഉടമകളുടെ വിലാസവും ഉണ്ടാകും. വളർത്തു മൃഗങ്ങൾക്ക് നൽകിയതും നൽകേണ്ടതുമായ വാക്സീൻ വിവരങ്ങളും ഇതിലുണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.