ഭസ്മക്കുളത്തിന് സമീപം രാജവെമ്പാല; ശബരിമല സന്നിധാനത്ത് ഇത് ആദ്യം, പിടികൂടി കാട്ടിലേക്കയച്ചു,

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ഭസ്മക്കുളത്തിന് സമീപത്തുനിന്ന് രാജവെമ്പാലയെ പിടകൂടി.  ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് വനം വകുപ്പിലെ പ്രത്യേക പരിശീലനം നേടിയ റെസ്ക്യൂവർമാർ പാമ്പിനെ പിടികൂടിയത്.

കഴിഞ്ഞ ദിവസം ഭസ്മക്കുളത്തിന് സമീപം പാമ്പിനെ കണ്ടതിനെ തുട൪ന്ന് ഈ പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് രാജവെമ്പാലയെ വീണ്ടും കണ്ടത്.

പിടികൂടിയ പാമ്പിനെ പമ്പയിലെത്തിച്ച്‌ ഉള്‍വനത്തില്‍ വിട്ടു. പ്രത്യേക പരിശീലനം നേടിയ അഭിനേഷ്, ബൈജു, അരുണ്‍ എന്നിവരാണ് രാജവെമ്പാലയെ പിടികൂടിയത്. മകരവിളക്കിന് മുന്നോടിയായി വനംവകുപ്പ് ഫുള്‍ പട്രോളിംഗ് ഏ൪പ്പെടുത്തിയിട്ടുണ്ട്. 

വരും ദിവസങ്ങളില്‍ നിരീക്ഷണം ശക്തമാക്കുമെന്നാണ് വനം വകുപ്പ് അറിയിച്ചിരിക്കുന്നത്. പാമ്പ് പിടിത്തത്തില്‍ പ്രത്യേക പരിശീലനം നേടിയ മൂന്ന് പേരാണ് സന്നിധാനത്ത് വനം വകുപ്പിനൊപ്പം പ്രവ൪ത്തിക്കുന്നത്.

ഒരാള്‍ മരക്കൂട്ടത്തിലും പമ്പയില്‍ മറ്റൊരു സംഘവും പ്രവ൪ത്തിക്കുന്നു. മുൻപും പമ്പയില്‍ നിന്ന് രാജവെമ്പാലയെ പിടികൂടിയിരുന്നു. സന്നിദാനത്ത് നിന്ന് ആദ്യമായാണ് രാജവെമ്പാലയെ പിടികൂടുന്നത്. സന്നിധാനത്തും മരക്കൂട്ടത്തുമായി നവംബ൪ 15 മുതല്‍ ആകെ 243 പാമ്പുകളെയാണ് വനം വകുപ്പ് പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !