നെടുമങ്ങാട്: നെട്രച്ചിറയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിലേക്ക് കൂറ്റൻ മരം പതിച്ച് ബൈക്ക് യാത്രികന് പരിക്ക്. രാവിലെ 11:15ഓടെയാണ് സംഭവം. നെട്രച്ചിറ ജംഗ്ഷന് സമീപം ഓടയോട് ചേർന്ന് നിന്ന പുളിവാക ഇനത്തിൽ പെട്ട കൂറ്റൻ മരമാണ് റോഡിന് കുറുകെ വീണത്.
പരിക്കേറ്റ ബൈക്ക് യാത്രികനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചശേഷം മെഡിക്കൽകോളേജ്ലേക്ക് മാറ്റി. മരത്തിൻ്റെ ചുവട് ഭാഗം ദ്രവിച്ച് ഇരുന്നത് ആരുടെയും ശ്രദ്ധയിൽ പെട്ടിരുന്നില്ല. സ്കൂൾ സമയം കഴിഞ്ഞതിനാലും വേറെ വാഹനങ്ങൾ ആ സമയത്ത് കടന്നു പോകാതിരുന്നതിനാലും വൻ അപകടം ഒഴിവായി. തിരക്കേറിയ നെടുമങ്ങാട് ഷൊർലക്കോട് പാതയിലാണ് സംഭവം നടന്നത്. ഇത്തരത്തിലുള്ള മരങ്ങൾ അപകട ഭീഷണിയായി റോഡിനരുകിൽ നിൽക്കുന്നുവെന്നും അടിയന്തരമായി മറ്റ് മരങ്ങൾ മുറിച്ച് മാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.