മെൽബൺ രൂപത മൈനർ സെമിനാരി കോക്കുന്നിൽ;ബിഷപ് ബോസ്‌കോ പുത്തൂർ ശിലാസ്ഥാപനം നിർവ്വഹിച്ചു

അങ്കമാലി: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ നാമധേയത്തിലുള്ള മൈനർ സെമിനാരിയുടെ അടിസ്ഥാന ശിലാസ്ഥാപനം അഭിവന്ദ്യ ബോസ്‌കോ പുത്തൂർ പിതാവ് നിർവ്വഹിച്ചു.





അങ്കമാലിക്കടുത്ത് കോക്കുന്ന് സെന്റ് ജോസഫ് ദേവാലയത്തിനു സമീപം മെൽബൺ രൂപതക്ക് ലഭിച്ച ഒരേക്കർ സ്ഥലത്താണ് സെമിനാരിയും അനുബന്ധസൗകര്യങ്ങളുമായുള്ള കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത്.

മെൽബൺ രൂപത ബിഷപ്പ് മാർ ജോൺ പനംതോട്ടത്തിൽ സി.എം.ഐ, വികാരി ജനറാൾ മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി, മൈനർ സെമിനാരി റെക്ടർ ഫാദർ ലോറൻസ് തൈക്കാട്ടിൽ, പ്രൊക്യൂറേറ്റർ ഡോ. ജോൺസൺ ജോർജ്ജ്, കോക്കുന്ന് സെന്റ് ജോസഫ് ഇടവക വികാരി ഫാദർ ഷാജൻ പുത്തൻപുരയ്ക്കൽ, മെൽബൺ രൂപതയിൽ സേവനം ചെയ്യുന്ന വൈദികർ, സെമിനാരി വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു.

2016 ജൂണിൽ തൃശൂരിനടുത്ത് പഴയന്നൂരിൽ മലബാർ മിഷനറി ബ്രദേഴ്‌സിന്റെ ഭവനത്തിലാണ് മൈനർ സെമിനാരി താല്ക്കാലികമായി പ്രവർത്തനം ആരംഭിച്ചത്. മെൽബൺ രൂപതക്ക് സ്വന്തമായ വൈദികർ എന്ന ആഗ്രഹത്തോടെ രൂപതയുടെ പ്രഥമ പിതാവ് ബിഷപ്പ് ബോസ്‌കോ പുത്തൂരാണ് സെമിനാരിക്ക് തുടക്കം കുറിക്കുന്നത്.

നിലവിൽ അങ്കമാലിക്കടുത്ത് തിരുമുടിക്കുന്നിൽ താല്ക്കാലിക കെട്ടിടത്തിലാണ് സെമിനാരി പ്രവർത്തിക്കുന്നത്. കേരളത്തിലെ വിവിധ രൂപതകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ മൈനർ സെമിനാരിയിൽ വൈദികപരിശീലനം നടത്തുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !