മലപ്പുറം ജില്ലയിലെ കല്ലൂർ ശ്രീ താമറ്റൂർ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ മകരവേല മഹോത്സവം ജനുവരി 24-ന്, വെള്ളിയാഴ്ച ആഘോഷിക്കും
ഉത്സവത്തിന്റെ ഔപചാരിക തുടക്കം ജനുവരി 21-ന് ചൊവ്വാഴ്ച കൊടിയേറ്റത്തോടെ ആരംഭിക്കും.ഉത്സവക്രമങ്ങൾ
ജനുവരി 22:
രാത്രി കല്ലൂർ നാദബ്രഹ്മം അവതരിപ്പിക്കുന്ന കരോക്കെ ഗാനമേളയും നൃത്ത പരിപാടികളും അരങ്ങേറും.
ജനുവരി 23:
രാവിലെ 10 മണിക്ക്, പുതിയ നടപ്പന്തൽ, പ്രദക്ഷിണ വഴി, തിരുമുറ്റം എന്നിവയുടെ സമർപ്പണം മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി. ബിജു നിർവഹിക്കും. രാത്രി 7 മണിക്ക്, വാദ്യ പ്രേമികളെ ആവേശത്തിൽ ആഴ്ത്തുന്ന പാണ്ടിമേളം ശുകപുരം ദിലീപും സംഘവും അവതരിപ്പിക്കും.
ജനുവരി 24 (മഹോത്സവ ദിവസം)
ഉച്ചതിരിഞ്ഞ് 3 മണിക്ക് ഗജവീരൻ്റെ അകമ്പടിയോടെ അന്തിമഹാകാളൻ കാവ് ക്ഷേത്രത്തിൽ നിന്നും പൂര എഴുന്നെള്ളിപ്പ് ആരംഭിക്കും. വിവിധ കമ്മിറ്റികളുടെ ആഘോഷപരിപാടികളും ദീപപ്രഭകളോടെയുള്ള എഴുന്നെള്ളിപ്പും തുടർന്ന് അതെ ദിവസം രാത്രി കാലിക്കറ്റ് ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേളയോടെ മകരവേലക്ക് സമാപനമാകും.
ക്ഷേത്ര ഭാരവാഹികൾ ഉത്സവത്തോടനുബന്ധിച്ചുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായും ഭക്തജനങ്ങൾക്കായുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതായും ക്ഷേത്രാധികൃതർ അറിയിച്ചു. ഉത്സവത്തിന് സാംസ്കാരികവും ആത്മീയവുമായ മഹത്വം പ്രദാനം ചെയ്യുന്നതിനായി എല്ലാ നാട്ടുകാരും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ വിശ്വാസം പ്രകടിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.