എടപ്പാൾ: തുഞ്ചത്തെഴുത്തച്ഛൻ്റെ അസ്തിത്വം ഇല്ലാതാക്കുന്ന തരത്തിലുള്ള പുതിയ ആഖ്യാനങ്ങളെ പ്രതിരോധിക്കാൻ കഴിയണമെന്ന് എഴുത്തുകാരനും വിദ്യാഭ്യാസ പ്രവർത്തകനുമായ എം.കെ അജിത് പറഞ്ഞു
തപസ്യ കലാ സാഹിത്യ വേദി ആലൂർ യൂണിറ്റ് നടത്തിയ തുഞ്ചൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം . ഭാഷയുടെ നവോത്ഥാനത്തോടൊപ്പം മഹത്തായ സനാതന ധർമ്മത്തെ കേരളീയർക്ക് പകർന്നു നൽക്കാനും എഴുത്തച്ഛന് കഴിഞ്ഞു. എഴുത്തച്ഛൻ കൃതികളിലൂടെ തന്നെ കപട ആഖ്യാനങ്ങളെ ചെറുത്തു തോൽപ്പിക്കാൻ കഴിയണം . അദ്ദേഹം പറഞ്ഞു. യോഗത്തിൽ സജിത്ത് പണിക്കർ അധ്യക്ഷത വഹിച്ചു. ശിവരാമൻ കൂടല്ലൂർ, മണികണ്ഠൻ ആനക്കര , മോഹൻ കുമാർ എന്നിവർ സംസാരിച്ചു.എഴുത്തച്ഛൻ്റെ അസ്തിത്വം ഇല്ലാതാക്കാനുള്ള ഗൂഢശ്രമത്തെ പ്രതിരോധിക്കണം: എം.കെ അജിത്.,
0
തിങ്കളാഴ്ച, ജനുവരി 06, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.