മലപ്പുറം: ജൻഡർ ന്യൂട്രല്‍ യൂണിഫോമായ പാന്റ്സും ഷർട്ടുമിട്ട് അഭിമാനത്തോടെയാണ് ജന്നത്ത് സമരവീര ഇന്നലെ സ്‌കൂളിലെത്തിയത്.
മാതാവും മഞ്ചേരി കോടതിയിലെ വക്കീലുമായ ഐഷ പി. ജമാലിന്റെ ഒറ്റയാള്‍ പോരാട്ടമാണ് മഞ്ചേരി ഗവ. ബോയ്‌സ് എച്ച്.എസ്.എസിലെ ഈ ഏഴാം ക്ളാസുകാരിക്ക് തുണയായത്. സ്‌കൂള്‍ അനുമതി നിഷേധിച്ചതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പാണ് ജന്നത്തിനായി പ്രത്യേക ഉത്തരവിറക്കിയത്.ആണ്‍കുട്ടികള്‍ക്ക് ഷർട്ടും പാന്റ്സും പെണ്‍കുട്ടികള്‍ക്ക് സ്ലിറ്റില്ലാത്ത ടോപ്പും പാന്റ്‌സും ഓവർക്കോട്ടുമാണ് യൂണിഫോം. എന്നാല്‍ ചൂടുകാലത്ത് യൂണിഫോം ധരിക്കുന്നത് ജന്നത്തിന് വലിയ അസ്വസ്ഥതയുണ്ടായിരുന്നു.
ബസില്‍ കയറാനും സ്വതന്ത്രമായി നടക്കാൻപോലും പറ്റാത്ത അവസ്ഥ. ഇതേത്തുടർന്നാണ് സ്‌കൂളിലെ പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കൂടിയായ ഐഷ മകള്‍ക്കായി മുന്നിട്ടിറങ്ങിയത്.
കഴിഞ്ഞ മേയില്‍ സ്കൂള്‍ അധികൃതരെയും പി.ടി.എ കമ്മിറ്റിയെയും ഐഷ കാര്യങ്ങള്‍ ധരിപ്പിച്ചു. തീരുമാനമെടുക്കാൻ ഐഷയുള്‍പ്പെടെയുള്ള സബ് കമ്മിറ്റിയും രൂപീകരിച്ചു. എന്നാല്‍ ഐഷ പങ്കെടുക്കാത്ത പി.ടി.എ യോഗം യൂണിഫോമിന് കളർ മാറ്റം മാത്രം മതിയെന്നു തീരുമാനിച്ചു. പെണ്‍കുട്ടികള്‍ക്ക് ഫുള്‍ കോളറിന് നെക്ക് പാറ്റേണും നിർബന്ധമാക്കി.
പി.ടി.എയുടെ യൂണിഫോം പാറ്റേണ്‍ തുടരാം
മകള്‍ക്ക് ഷർട്ടും പാന്റ്‌സും ധരിക്കാനുള്ള അനുമതിക്കായി ഹെഡ്‌മാസ്റ്റർക്ക് അപേക്ഷ സമർപ്പിച്ചെങ്കിലും നിരസിച്ചു. ജൂണ്‍ 14നാണ് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയത്. പിന്നാലെ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തില്‍ പ്രധാനാദ്ധ്യാപകനുമായും പി.ടി.എയുമായും ചർച്ച നടത്തി. എന്നാല്‍ പി.ടി.എ നിലപാടിലുറച്ചു നിന്നു.
പിന്നാലെയാണ് ജന്നത്തിന് ജൻഡർ ന്യൂട്രല്‍ യൂണിഫോം ധരിക്കാനും പി.ടി.എയുടെ യൂണിഫോം പാറ്റേണ്‍ തുടരാനും അനുമതി നല്‍കി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്. പരേതനായ ചാർളി കബീർദാസാണ് പിതാവ്. ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങളോടുള്ള ആരാധനയിലാണ് മകളുടെ പേരിനൊപ്പം സമരവീര എന്നു ചേർത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.