മനുഷ്യ ശരീരം വളരെ അത്ഭുതകരമായ ഒന്നാണ്. അതിനുള്ളില്‍ സംഭവിക്കുന്ന പല കാര്യങ്ങളും ഇന്നും വലിയ വിസ്മയത്തോടെയാണ് ശാസ്ത്രം നോക്കിക്കാണുന്നത്.
ഇപ്പോഴിതാ വയറിനുള്ളില്‍ കല്ലായി മാറുന്ന കുഞ്ഞുങ്ങളെക്കുറിച്ചറിയാം.ഇടയ്ക്കിടെ, ബീജസങ്കലനത്തിന് ശേഷം ഭ്രൂണം ഗര്ഭപാത്രത്തിന് പുറത്ത് വയറിനുള്ളില്‍ വളരാറുണ്ട്. ഉദര ഗര്‍ഭധാരണം എന്നറിയപ്പെടുന്ന ഇത് വളരെ അപകടകരവും മാരകമായേക്കാവുന്നതുമാണ്.
എന്നാല്‍ ഇത്തരം ഗര്ഭാവസ്ഥകളിലെ വളരെ ചെറിയ ശതമാനം സ്വയം ജീവന് നശിക്കുകയും ശരീരം പതുക്കെ അത് കല്ല് പോലെ കാഠിന്യമുള്ള ഒന്നാക്കി മാറ്റുകയും ചെയ്യുന്നു. സത്യത്തില്‍ ഇത് കല്ലല്ല, ലോഹമാണ്.
അസ്ഥികളുടെ പ്രധാന ഘടകമായ കാല്‍സ്യം എന്ന ലോഹ ധാതുവുമായി ചേര്‍ന്ന് കാല്സിഫിക്കേഷന് സംഭവിച്ച് ഇത് കല്പ്രതിമ പോലെയാകുന്നു. ഇത് അമ്മയുടെ ശരീരത്തില്‍ ഗര്‍ഭത്തെ സുരക്ഷിതമായി തടഞ്ഞുവയ്ക്കുകയും അങ്ങനെ സെപ്സിസില്‍ നിന്ന് അമ്മയെ സംരക്ഷിക്കുകയും ചെയ്യുന്നു.
അത്തരമൊരു കാല്‍സിഫൈഡ് ഗര്ഭപിണ്ഡത്തിന്റെ ഔദ്യോഗിക പദമാണ് ലിത്തോപീഡിയന്‍, ഈ പ്രതിഭാസം വളരെ അപൂര്‍വമാണ്, പലപ്പോഴും മരണം വരെ ഇത് കണ്ടെത്താറില്ല. ഇങ്ങനെയൊരു ഗര്ഭാവശിഷ്ടം വയറിലുണ്ടെങ്കില് പോലും അമ്മയ്ക്ക് മറ്റ് കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും കഴിയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.