മലപ്പുറം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃതം പ്രശ്നോത്തരി മൽസരത്തിൽ ആദ്യമായി പങ്കെടുത്ത് സെക്കൻഡ് എ ഗ്രേഡ് നേടി ടി.എ ദുർഗ മൂക്കുതല ഗ്രാമത്തിന്റെയും സ്കൂളിൻ്റേയും അഭിമാനമായി
മൂക്കുതല പി. സി എൻ ജി എച്ച് എസ് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി ടി എ ദുർഗയാണ് ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മലപ്പുറം ജില്ലയെ പ്രതിനീധീകരിച്ച് പങ്കെടുത്ത മൂക്കുതല തീയത്തടിയിൽ പ്രദീപ്കുമാർ - സുനിത ദമ്പതിമാരുടെ രണ്ട് മക്കളിൽ മൂത്ത മകളാണ് ദുർഗ അഞ്ചാംക്ലാസ് മുതൽ സ്കൂളിലെ പഠന- പാഠ്യേതര രംഗത്ത് മികവ് പുലർത്തിയ വിദ്യാർത്ഥി നിലവിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് അംഗവും തിരൂർ വിദ്യഭ്യാസ ജില്ലയിൽ യു എസ് എസ് ഗിഫ്റ്റഡ് സ്റ്റുഡറ്റംഗവുമാണ്.ഉപജില്ല , ജില്ല തലത്തിൽ സംസ്കൃത പ്രശ്നോത്തരിയിൽ മുൻ വർഷങ്ങളിൽ ഒന്നാം സ്ഥാനം നേടിയിരുന്ന വിദ്യാർത്ഥി ആദ്യമായാണ് സംസ്ഥാന തലത്തിൽ പങ്കെടുക്കുന്നത്.വിദ്യാർത്ഥിക്ക് മാതാ -പിതാക്കളും, സ്കൂൾ സംസ്കൃത അദ്ധ്യാപകരായ സതി , വി. എസ് ബിന്ദു എന്നിവരും മറ്റു അദ്ധ്യാപകരും മികച്ച പിൻതുണ നൽകി.
ശനിയാഴ്ച തിരുവനന്തപുരത്ത് വെച്ച് വിദ്യാർത്ഥിക്ക് സർട്ടിഫിക്കറ്റും, മെമ്മൻ്റോയും ലഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.