കോട്ടയം :എരുമേലിയിലെ അയ്യപ്പഭക്തരോടുള്ള അധികൃതരുടെയും കച്ചവടക്കാരുടെയും മനുഷ്യത്വരഹിതമായ കൊടും ചൂഷണം ചോദ്യം ചെയ്തവരെ കടന്നാക്രമിച്ച നടപടിയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായി ബിജെപി നേതാവ് എൻ ഹരി.
എരുമേലിയിലെ അമിത ചൂഷണം തടയാൻ അധികൃതർ പ്രത്യേക സ്ക്വാഡുകളെ അടിയന്തരമായ നിയോഗിക്കണം.കുറ്റ ക്കാർക്കെതിരെ നടപടിയെടുക്കണം.അല്ലാതെ പാവപ്പെട്ട അയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്നവരെ സംരക്ഷിക്കുന്ന നിലപാട് ഭൂഷണമല്ല.അയ്യപ്പഭക്തരോടുള്ള ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരോട് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിന് പോലും അമിത നിരക്ക് ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് കഴിഞ്ഞദിവസം ശബരിമല കർമസമിതി പ്രവർത്തകർ ഇടപെട്ടത്.വാവര് സ്റ്റേഡിയത്തിന് സമീപം നടന്ന ചൂഷണത്തെക്കുറിച്ച് അയ്യപ്പ സേവാസമാജത്തിൽ അയ്യപ്പ ഭക്തർ പരാതിപ്പെട്ടു.
ഇതേ തുടർന്നാണ് സ്ഥലം സന്ദർശിക്കാൻ കർമ്മസമിതി പ്രവർത്തകർ എത്തിയത്. എന്നാൽ നിയമപാലകർ ഇവരെ തടഞ്ഞു കച്ചവട ലോബിക്ക് സംരക്ഷണം ഒരുക്കുകയായിരുന്നു.
ഹൈക്കോടതി ഉത്തരവനുസരിച്ച് ഉള്ള നിരക്കിന്റെ 10 ഇരട്ടി വരെയാണ് പരസ്യമായി വാങ്ങുന്നത്. ദേവസ്വം ബോർഡിൻ്റെ ശുചിമുറികളിൽ പോലും കരാറുകാർ അയ്യപ്പഭക്തരെ ഞെക്കി പിഴിയുകയാണ്.ഇത് അറിയാവുന്ന പോലീസ് ഉദ്യോഗസ്ഥർ ചൂഷണത്തിന് കയ്യും കെട്ടി നിന്ന് കൊടുക്കുകയാണ്.
ശബരിമല സീസണിലെ ഏറ്റവും തിരക്കേറിയ മകരവിളക്ക് കാലത്ത് ചൂഷണത്തിന്റെ എല്ലാം പരിധികളും ലഭിക്കുന്ന കാഴ്ചയാണ് എരുമേലിയിൽ ഉള്ളത്. ഇതരഭാഷ അയ്യപ്പന്മാരെ കഴുത്തറപ്പൻ ചൂഷണത്തിന് വിധേയമാക്കുകയാണ്.അധികൃതരുടെ കൺമുന്നിൽ കൊള്ളയടി നടക്കുമ്പോഴും നിസ്സംഗത പാലിക്കുന്നത് ആരുടെയോ നിർദ്ദേശമനുസരിച്ച് ആണെന്ന് കരുതേണ്ടിയിരിക്കുന്നു.ജില്ലാ ഭരണകൂടം ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം.
എരുമേലിയിൽ പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കുകയും വില നിയന്ത്രണം ഉറപ്പുവരുത്തുകയും ചെയ്യണം.ചൂഷണം നടന്ന കച്ചവട സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കണം. ഇക്കാര്യത്തിൽ ഒരു നിമിഷം പോലും ഇനി പാഴാക്കാൻ ഇല്ല.എൻ. ഹരി
ബിജെപി മധ്യ മേഖല പ്രസിഡൻറ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.